ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പുൽക്കൂട് കണ്ടെത്തി

റോമിൽ നിന്ന് 100 കിലോമീറ്റർ അകലെ ബോവില്ലെ എർണിക്ക പട്ടണത്തിൽ, കല്ലിൽ തീർത്ത ശവപ്പെട്ടിക്കുള്ളിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പുൽക്കൂട് കണ്ടെത്തി. എഡി 350 മുതലുള്ള പുൽക്കൂടാണ് ഇതെന്നാണ് പറയപ്പെടുന്നത്.

നാലാം നൂറ്റാണ്ടിലെ ആദ്യകാല ക്രിസ്ത്യൻ ശവപ്പെട്ടിയാണിത്. ബോവിൽ എർണിക്കയിലെ സാൻ പിയട്രോ ഇസ്പാനോ ദൈവാലയത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. വെളുത്ത മാർബിളിൽ നിർമ്മിതമായ ശവപ്പെട്ടിയുടെ ഒരുവശത്ത്, സുവിശേഷമനുസരിച്ച് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള ദൃശ്യങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഇടത്തു നിന്ന് വലത്തോട്ട് മൂന്ന് ജ്ഞാനികൾ സമ്മാനങ്ങളുമായി നക്ഷത്രത്തെ പിന്തുടരുന്നതു കാണാം. ഒരു ആട്ടിടയനും കാളയും കോവർ കഴുതയും കന്യകാമറിയവും യേശുവുമാണ് ഈ ദൃശ്യത്തിലുള്ളത്. എന്നാൽ, വി. യൗസേപ്പിതാവ് ഈ ജനനദൃശ്യത്തിലില്ല.

ഗവേഷണമനുസരിച്ച്, ഈ ആദ്യകാല ക്രിസ്ത്യൻ ശവപ്പെട്ടി നിർമ്മിച്ചത് റോമാക്കാരാണ്. കൂടാതെ, യേശു ജനിച്ച രാത്രിയിലെ നക്ഷത്രങ്ങളുടെ സ്ഥാനം കാണിക്കുന്ന ഒരു ജ്യോതിശാസ്ത്ര ഭൂപടവും ഇതിൽ ചിത്രീകരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.