ഇന്ത്യയിൽ ഏറ്റവും പ്രായം കൂടിയ ബിഷപ്പിന് 100 വയസ്സ്

പശ്ചിമ ബംഗാളിലെ ബറൂയിപൂർ രൂപതയുടെ ആദ്യ ബിഷപ്പും ബംഗ്ലാദേശിലെ ജെസ്യൂട്ട് മിഷനറിയുമായിരുന്ന ബിഷപ്പ് ലിനസ് നിർമ്മൽ ഗോമസ് ശതാബ്‌ദി നിറവിൽ. ഇന്ത്യയിൽ ഏറ്റവും പ്രായം കൂടിയ ബിഷപ്പാണ് ഇദ്ദേഹം.

ബംഗ്ലാദേശിലെ ഒരു ചെറിയ ഗ്രാമമായ ബോറോ ഗൊല്ലയില്‍ 1921 സെപ്റ്റംബർ 7-നാണ് ബിഷപ്പ് ഗോമസ് ജനിച്ചത്. ജെസ്യൂട്ട് സഭയിൽ ചേർന്ന അദ്ദേഹം 1954 നവംബർ 21-ന് വൈദികനായി. 1977 മെയ് 30-ന് ബറൂയിപൂരിലെ ആദ്യത്തെ മെത്രാനായി നിയമിതനായി. 1995 ഒക്ടോബർ 31-ന് അദ്ദേഹം വിരമിച്ചു. പാവപ്പെട്ട ജനങ്ങളോടൊപ്പം എന്നും ആയിരിക്കുവാൻ ആഗ്രഹിച്ച ഒരു മിഷനറിയായിരുന്നു അദ്ദേഹം.

കോവിഡ് പകർച്ചവ്യാധിക്കു മുമ്പ് ദിവസേന, ബിഷപ്പ് നിർമ്മൽ ഗോമസ് ടെന്നീസ് കളിച്ചിരുന്നു. അദ്ദേഹം ഇപ്പോഴും ചുറ്റുമുള്ള രോഗികൾക്കും ബുദ്ധിമുട്ടുന്നവർക്കും ആശ്വാസം പകരുവാൻ ശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.