ദൈവവിളിക്കായി പ്രാർത്ഥനയോടെ സന്യാസിനിമാർ നടന്നത് കിലോമീറ്ററുകൾ

തങ്ങളുടെ സന്യാസിനീ സമൂഹം സ്ഥാപിച്ചതിന്റെ 150 -ാം വാർഷികത്തോട് അനുബന്ധിച്ച് സന്യാസിനിമാർ നടന്നത് 93 മൈൽ. ദൈവവിളിക്കായുള്ള പ്രാർത്ഥനയോടെയാണ് ഫാത്തിമ മാതാവിന്റെ ദൈവാലയത്തിലേക്ക് ഇവർ നടന്നത്. പോർച്ചുഗലിലെ ലിസ്ബണിൽ നിന്ന് ജൂലൈ 21 -ന് ആരംഭിച്ച യാത്ര അഞ്ചു ദിവസങ്ങൾക്കു ശേഷം 93 മൈലുകൾ പിന്നിട്ട് ഫാത്തിമ മാതാവിന്റെ ദൈവാലയത്തിലാണ് അവസാനിച്ചത്.

സി. തെരേസ നൊഗ്വേരയും, സി. കോൺസീനോ പെരേരയും നടത്തിയ ഈ യാത്ര തങ്ങളുടെ ആത്മാവിനും ശരീരത്തിനും ഒരുപോലെ ഊർജ്ജം പകരുന്ന ഒന്നായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു.

“തീർത്ഥാടനത്തിനു പോവുക എന്നാൽ വെറുതെ അലയുകയല്ല. ഒരു തീർത്ഥാടനം ഒരിക്കലും ഒരാളിലേക്കുള്ള ഒരു യാത്രയല്ല മറിച്ച് ഒരാളോടൊപ്പമാണ്. എമ്മാവൂസിലേക്കുള്ള ശിഷ്യന്മാരുടെ യാത്രയിൽ അവൻ നമ്മുടെ അരികിൽ നടക്കുമ്പോൾ മാത്രമേ നാം അവനെ തിരിച്ചറിയുകയുള്ളൂ” – ഈ സന്യാസിനിമാർ വെളിപ്പെടുത്തുന്നു.

ബഹളം വയ്ക്കാതെ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ കഴിയുന്ന ഒരു രീതിയിലേക്കാണ് നമ്മൾ മടങ്ങേണ്ടത്. നമ്മുടെ ആത്മാവിനെ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ശബ്ദം. ചെറുപ്പക്കാർ ദൈവത്തിന്റെ വിളിയുടെ ശബ്ദം കേട്ട് ‘പതിയെ’ പോകാനും അതിനോട് പ്രതികരിക്കാനുമാണ് ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നത്. ദൈവവിളിയുടെ ശബ്ദം കേൾക്കാനും അതിനോട് നല്ല രീതിയിൽ പ്രതികരിക്കാനും ഈ സന്യാസിനിമാർ യുവജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.