കോവിഡ് ബാധിതർക്കായി ജീവിതം മാറ്റിവച്ച സന്യാസിനി കോവിഡ് ബാധിച്ചു മരിച്ചു

കൊളംബിയയിലെ ബാരൻക്വില്ലയിൽ ‘കാമിനോ ഡി മരിയ സോഷ്യൽ ഫൗണ്ടേഷൻ’ ആരംഭിച്ച സന്യാസിനിയാണ് 75 വയസ്സുള്ള സിസ്റ്റർ ലൂസ് ഡാരി കാർഡോണ ലൊണ്ടോനോ. ഈ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ കോവിഡ് ബാധിതർക്കായി സിസ്റ്റർ തന്റെ ജീവിതം മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ, ആഗസ്റ്റ് ആറാം തീയതി സിസ്റ്റർ കോവിഡ് ബാധിച്ച് മരണമടഞ്ഞു.

“സി. ലൂസ് ഡാരിയുടെ പ്രധാന പരിഗണന എപ്പോഴും അവരുടെ കൈകളിലെത്തുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രാഥമിക ആവശ്യങ്ങൾ, പ്രധാനമായും ഭക്ഷണവും വിദ്യാഭ്യാസവും നൽകി വരെ സഹായിക്കുക എന്നതായിരുന്നു” – ഫൗണ്ടേഷനിൽ നിന്നും വിശദീകരിച്ചു.

പകർച്ചവ്യാധി മൂലം വേദനയിലും പട്ടിണിയിലും നിരാശയിലും കഴിഞ്ഞിരുന്ന അനേകർക്ക് ആശ്വാസമായിരുന്നു ഈ സന്യാസിനിയുടെ സാമിപ്യം. ആഹാരവും വസ്ത്രവും എല്ലാം നൽകി സഹായിക്കുവാനും ഈ സന്യാസിനി മുന്നിട്ടിറങ്ങിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.