ബെൽജിയത്തിൽ മാമ്മോദീസ സ്വീകരിക്കുന്ന മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുന്നു

ബെൽജിയം കത്തോലിക്കാ സഭയിൽ, പ്രായമായതിനുശേഷം മാമ്മോദീസ സ്വീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധന. ബെൽജിയത്തിലെ കത്തോലിക്ക സഭയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ കത്തോബെൽ ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ വർഷം ആഗസ്റ്റ് ഇരുപതാം തീയതിക്കുള്ളിൽ 305 പേരാണ് മാമ്മോദീസ സ്വീകരിച്ചത്. 2010-ൽ 143 പേരും 2015-ൽ 180 പേരും മാമ്മോദീസ സ്വീകരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 61 പേർ കൂടുതൽ ഈ വർഷം പകുതിയായപ്പോഴേയ്ക്കും മാമ്മോദീസ സ്വീകരിച്ചുകഴിഞ്ഞു എന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

വെസ്റ്റ് ബെൽജിയത്തിലെ ടൂർണയി രൂപതയിലാണ് ഏറ്റവും കൂടുതല്‍ മുതിർന്നവർ ഈ വർഷം മാമ്മോദീസ സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.