റോമിന്റെ പുതിയ മേയർ ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി

മാർപാപ്പയുടെ അസാധാരണ വ്യക്തിത്വത്തെ പ്രശംസിച്ച് റോമിന്റെ പുതിയ മേയർ റോബർട്ടോ ഗ്വാൾട്ടിയേരി. നവംബർ 18 -ന് അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

“പ്രതീക്ഷയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ മാതൃകയാണ് പാപ്പായുടെ സാന്നിധ്യം. പാപ്പായുടെ സാന്നിധ്യം ഇക്കാലഘട്ടത്തിൽ വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന എല്ലാ മനുഷ്യർക്കും ഒരു ആശ്വാസമാണ്” – അദ്ദേഹം വെളിപ്പെടുത്തി.

2025 -ൽ നടക്കുന്ന ജൂബിലിയുടെ പ്രവർത്തനങ്ങൾക്കായി പരിശുദ്ധ സിംഹാസനവുമായി സഹകരിക്കുമെന്ന് മേയർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അറിയിച്ചു. യഥാർത്ഥത്തിൽ 50 വർഷത്തിലൊരിക്കൽ ആഘോഷിക്കപ്പെട്ടിരുന്ന സാധാരണ ജൂബിലികൾ ഇപ്പോൾ 25 വർഷം കൂടുമ്പോഴാണ് നടക്കുന്നത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കീഴിലുള്ള 2000 -ലാണ് അവസാനത്തെ സാധാരണ ജൂബിലി നടന്നത്. ഇതു കൂടാതെ അസാധാരണമായ ജൂബിലികളുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിൽ അവസാനിച്ചതിന്റെ 50-ാം വാർഷികം ആഘോഷിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത 2016 -ലെ കരുണയുടെ വർഷം അപ്രകാരം നടത്തപ്പെട്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.