ഞാന്‍ ഏറെ ഭാഗ്യം ഉള്ളവളാണ് – ഫാത്തിമായിലെ ഇടയക്കുട്ടികളുടെ അനന്തരവള്‍

ജസീന്ത മാര്‍ത്തോ ഏറെ സന്തോഷവതിയാണ്. മാതാവിന്റെ ദര്‍ശനം കിട്ടാന്‍ ഭാഗ്യ സിദ്ധിച്ച ഇടയ ബാലരായ വാഴ്ത്തപ്പെട്ട ഫ്രാന്‍സിസ്‌കോയുടെയും വാഴ്ത്തപ്പെട്ട ജസീന്തായുടെയും സഹോദരനായ ജോവോ മാര്‍ത്തോയുടെ മകളാണ് ജസീന്താ മാര്‍ത്തോ. രണ്ടു ദിവസത്തെ തന്റെ പോര്‍ട്ടുഗല്‍ സന്ദര്‍ശനത്തിനിടയില്‍ മെയ് 13-ാം തീയതി ഫ്രാന്‍സിസ് പാപ്പ വാഴ്ത്തപ്പെട്ട ഫ്രാന്‍സിസ്‌കോയെയും, വാഴ്ത്തപ്പെട്ട ജസീന്തയെയും വിശുദ്ധരായി പ്രഖ്യാപിക്കും.

”എന്റെ ആന്റി വാഴ്ത്തപ്പെട്ട ജസീന്തായുടെ പേര് തന്നെ എനിക്കു കിട്ടിയതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. മുത്തച്ഛനും, മുത്തശ്ശിയുടെ മാതാപിതാക്കളും അടങ്ങിയ എന്റെ കുടുംബം മരിയ ദര്‍ശനത്തെ ദൈവത്തില്‍ നിന്നും കിട്ടിയ വലിയ ദാനമായിട്ടാണ് കണ്ടത്. ദൈവത്തിന് തനിക്ക് ഇഷ്ടമുള്ളവരെ തെരെഞ്ഞെടുക്കുന്നു. അതുകൊണ്ട് തന്നെ മരിയദര്‍ശത്തിനു ശേഷവും ഞങ്ങള്‍ സാധാരണക്കാരായി തന്നെയാണ് ജീവിച്ചത്. വിശ്വാസത്തില്‍ അനുദിനം ഞങ്ങള്‍ ആഴപ്പെടുകയായിരുന്നു.” ജസീന്ത പറഞ്ഞു. മാതാവിന്റെ ആദ്യ ദര്‍ശന സമയത്ത് ഫ്രാന്‍സിസ്‌കോയ്ക്കും ജസീന്തയ്ക്കും ഒപ്പം ജസീന്താ മാര്‍ത്തോയുടെ പിതാവ് ജോവോ മാര്‍ത്തോയും ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിനു മാതാവിന്റെ ദര്‍ശനം ഉണ്ടായില്ല. വാഴ്ത്തപ്പെട്ട ഫ്രാന്‍സിസ്‌കോയുടെയും വാഴ്ത്തപ്പെട്ട ജസീന്തയുടെ അമ്മയായ ഒളിമ്പിയ മാര്‍ത്തോയാണ് തന്റെ കൊച്ചുമകളായ ജസീന്തായ്ക്ക് ആ പേരു നിര്‍ദ്ദേശിച്ചത്.

”മരിയദര്‍ശനത്തിനുശേഷം ഉണ്ടായ തന്നെ മുത്തച്ഛനും, മുത്തശ്ശിയും ആഴമേറിയ ദൈവവിശ്വാസത്തിലും, മരിയ ഭക്തിയിലുമാണ് വളര്‍ത്തിയത്. വിശുദ്ധരാകാന്‍ പോകുന്ന വാഴ്ത്തപ്പെട്ട ഫ്രാന്‍സിസ്‌കോയുടെയും, വാഴ്ത്തപ്പെട്ട ജസീന്തായുടെയും കുടുംബത്തില്‍ അനന്തരാവകാശിയായി പിറന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു; ഞാന്‍ ഭാഗ്യവതിയാണ്” മാര്‍ത്തോ പറഞ്ഞു നിറുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.