അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് കുര്യന്‍ വയലുങ്കലിന്റെ മാതാവ് നിര്യാതയായി

അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് കുര്യന്‍ വയലുങ്കലിന്റെ മാതാവ് അന്നമ്മ മത്തായി വയലുങ്കല്‍ (78) നിര്യാതയായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 -ന് നീണ്ടൂരുള്ള സ്വവസതിയില്‍ ആരംഭിച്ച് സെന്റ് മൈക്കിള്‍സ് ക്നാനായ പള്ളിയില്‍ നടത്തപ്പെടും.

പരേത നീണ്ടൂര്‍ കോട്ടൂര്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: മത്തായി വയലുങ്കല്‍. മക്കള്‍: ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ (അപ്പസ്തോലിക്ക് ന്യൂണ്‍ഷോ അള്‍ജീരിയാ & ടൂണേഷ്യ), സജി (യു.കെ), റെജി, സിബി.

മരുമക്കള്‍: ലൈസാ ഊരാളില്‍ കുടമാളൂര്‍, ജെയിസി തണ്ടാശ്ശേരില്‍ പേരൂര്‍, റെനി കോട്ടയരുകില്‍ കൈപ്പുഴ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.