വിശുദ്ധ ഗ്രന്ഥത്തില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ചിരിക്കുന്ന ഉപദേശം

പരസ്പരം സ്‌നേഹിക്കുക, സഹായിക്കുക, പ്രാര്‍ത്ഥിക്കുക തുടങ്ങി പല ഉപദേശങ്ങളും വിശുദ്ധ ഗ്രന്ഥത്തിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്, ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഏത് കാര്യത്തെക്കുറിച്ചായിരിക്കും വിശുദ്ധ ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ച് ഏറ്റവും കൂടുതല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ. വിശുദ്ധ ഗ്രന്ഥത്തില്‍ ഏറ്റവും കൂടുതലായി ആവര്‍ത്തിച്ചിരിക്കുന്ന നിര്‍ദ്ദേശമാണ് ‘ഭയപ്പെടരുത്’ എന്നത്. 365 തവണയാണ് ഇക്കാര്യം ബൈബിളില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഈ ബൈബിള്‍ വാക്യം ഒരുപോലെ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

ഈശോയുടെ ജനനസമയം മുതല്‍ മരിച്ച് ഉത്ഥാനത്തിനു ശേഷവും ‘ഭയപ്പെടേണ്ട’ എന്ന് വാക്ക് കാണാന്‍ സാധിക്കും. പഴയ നിയമത്തില്‍ സങ്കീര്‍ത്തനങ്ങളിലും ജെറമിയാ പുസ്തകത്തിലുമെല്ലാം പല തവണ ആവര്‍ത്തിക്കുന്നുണ്ട് ഇക്കാര്യം. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ സഭാതലവനായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ലോകത്തെ ആശീര്‍വദിച്ചുകൊണ്ട് ആദ്യം പറഞ്ഞതും ഭയപ്പെടാതിരിക്കുക എന്നായിരുന്നു. അതുകൊണ്ട് ഒന്നിനേയുമോര്‍ത്ത് ആരെയുമോര്‍ത്ത് നമുക്ക് ഭയപ്പെടാതിരിക്കാം. ദൈവത്തില്‍ ശരണം വച്ചുകൊണ്ട് ധൈര്യത്തോടെ മുന്നോട്ടു പോവുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.