റോസാ മിസ്റ്റിക്കാ മാതാവിന്റെ രൂപത്തില്‍ നിന്നും എണ്ണയും സുഗന്ധവും! പിന്നാലെ തിരുവോസ്തി മാംസ-രക്തങ്ങളുമായി; പരാഗ്വേയില്‍ നിന്നുള്ള അത്ഭുതം

മരണം കാത്തുകഴിഞ്ഞിരുന്ന രോഗിക്ക് നല്കാനായി കൊണ്ടുപോയ തിരുവോസ്തി മാംസ-രക്തങ്ങളായി രൂപാന്തരപ്പെട്ടു. തെക്കേ അമേരിക്കന്‍ രാജ്യമായ പരാഗ്വേ, അരേഗ്വായിലെ ഔര്‍ ലേഡി ഓഫ് മേഴ്‌സി ഇടവകയിലെ വൈദികന്‍ പെദ്രോ ജുവാന്‍ കാബെല്ലോറോയ്ക്കാണ് ഈ അത്ഭുതം ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചത്. ഒരു പ്രെയര്‍ ഗ്രൂപ്പിന്റെ മധ്യത്തിലാണ് ഈ അത്ഭുതം നടന്നത്. രോഗിക്ക് നല്‍കാനായി ദിവ്യകാരുണ്യം കൊണ്ടുപോയതായിരുന്നു വൈദികന്‍.

വൈദികന്‍ അവിടെ ദിവ്യകാരുണ്യവുമായി വരുന്നതിനുമുമ്പ് റോസാ മിസ്റ്റിക്കാ മാതാവിന്റെ രൂപത്തില്‍ നിന്ന് എണ്ണ ഒഴുകിയെന്നും റോസാപ്പൂവിന്റെ സുഗന്ധം അവിടെയെങ്ങും പരന്നുവെന്നും ഗ്രൂപ്പംഗങ്ങള്‍ അവകാശപ്പെടുന്നു. ആ സമയം അവിടെയുണ്ടായിരുന്ന രോഗികള്‍ എണ്ണ ഉപയോഗിച്ചുവെന്നും അവര്‍ക്ക് ഉടന്‍തന്നെ രോഗസൗഖ്യം ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ അത്ഭുതം സംബന്ധിച്ച സഭയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി പ്രാര്‍ത്ഥനയോടും ആകാംക്ഷയോടും കൂടെ കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം ഇപ്പോള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.