ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും സന്ദേശം പകർന്ന് സുഡാനിലെ വെടിയേറ്റ നിയുക്ത ബിഷപ്പ്

പ്രാർത്ഥന, ഐക്യം, ക്ഷമ, അനുരഞ്ജനം. ഇതാണ് എനിക്ക് നൽകുവാനുള്ള ആഹ്വാനവും സന്ദേശവും എന്ന് വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിയുക്ത സുഡാൻ ബിഷപ്പ്. ദക്ഷിണ സുഡാനിലെ റംബെക്കിന്റെ ബിഷപ്പായി തിരഞ്ഞടുക്കപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 25 -നാണ് മോൺ. ക്രിസ്റ്റ്യൻ കാർലാസെയറിനു നേരെ ആക്രമണം ഉണ്ടാകുന്നത്. കാലുകൾക്കു പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

റംബെക് ആശുപത്രിയിലെ ആദ്യത്തെ വൈദ്യസഹായത്തിനുശേഷം, കൂടുതൽ പരിചരണത്തിനും ചികിത്സയ്ക്കുമായി ബിഷപ്പിനെ നെയ്‌റോബിയിലേക്ക് (കെനിയ) മാറ്റി. “റംബെക്കിലെ സഹോദരങ്ങളേ, നിങ്ങൾ ഓരോരുത്തരെയും അഭിവാദ്യം ചെയ്യാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. ഞാൻ സുഖമായിരിക്കുന്നു. വീണ്ടും നടക്കുവാൻ കുറച്ചു സമയം എടുക്കും. എങ്കിലും ഞാൻ മടങ്ങിയെത്തും എന്ന് ഉറപ്പു നൽകുന്നു. പ്രാർത്ഥനയിൽ ഐക്യത്തോടെ തുടരുകയും ക്ഷമിക്കാൻ തയ്യാറാകുകയും ചെയ്യുക. ദൈവത്തിന്റെ അതേ ഹൃദയത്തോടെ നീതി തേടുക. അതായത്, ഓരോ വ്യക്തിക്കും സമാധാനവും കരുണയും പഠിപ്പിക്കാൻ കഴിയുന്ന കരുണയുള്ള ഹൃദയം പോലെ. കാരണം ഈ മൂല്യങ്ങൾ നാം ഓരോരുത്തരുടെയും ഹൃദയത്തിന്റെ ആഴങ്ങളിൽ ഉണ്ട്.” -ബിഷപ്പ് വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

തന്നെ ആക്രമിച്ചവരോട് താൻ ക്ഷമിക്കുന്നതായും ദൈവത്തിന്റെ സ്നേഹം എല്ലാവരെയും ഒരുമിപ്പിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.