സ്വന്തം വിശ്വാസജീവിതത്തെ പരിശോധിക്കുവാനും അതിനെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താനുമുള്ള അവസരമാണ് നോമ്പുകാലം നൽകുന്നത്. 2013-ലെ നോമ്പുകാലത്ത് ബനഡിക്ട് പതിനാറാമൻ പാപ്പാ നൽകിയ നോമ്പുകാല സന്ദേശം നമുക്ക് വിചിന്തനം ചെയ്യാം.
“വിശ്വാസവും ദാനധർമ്മവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഴമായി ധ്യാനിക്കുവാനുള്ള അവസരമാണ് ഓരോ നോമ്പുകാലവും നമുക്ക് നൽകുന്നത്. അതുപോലെ തന്നെ ദൈവത്തിലും യേശുക്രിസ്തുവിലുമുള്ള വിശ്വാസവും പരിശുദ്ധാത്മാവിന്റെ ദാനമായ സ്നേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചിന്തിക്കാനുള്ള സമയം.” അദ്ദേഹം പറയുന്നു.
മറ്റൊരു വാക്കിൽ പറഞ്ഞാൽ, എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത് (1 തിമോ. 2:4). പ്രത്യുത, സ്നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേയ്ക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു (എഫേ. 4:15).