മാർപാപ്പയും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച നടന്നില്ല

അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ബൈഡൻ ഫ്രാൻസിസ് മാർപാപ്പയുമായി ജൂൺ 15-ന് കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. നിലവിൽ പ്രസിഡന്റ് ബൈഡൻ യൂറോപ്പിലുണ്ടെങ്കിലും മാർപാപ്പയുമായി ഇത്തവണ കൂടിക്കാഴ്ച നടന്നേക്കില്ലെന്ന് വത്തിക്കാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

നിരവധി ഉന്നതതല മീറ്റിംഗുകൾക്കായി യൂറോപ്പിലുള്ള പ്രസിഡന്റ് ബൈഡൻ ജൂൺ 15-ന് രാവിലെ മാർപാപ്പയെ സന്ദർശിക്കുമെന്നായിരുന്നു സിഎൻഎ റിപ്പോർട്ട് ചെയ്തിരുന്നത്. ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മാർപാപ്പയെ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ, ജൂൺ 16-ന് അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ഉച്ചകോടിക്കായി ജനീവയിലേക്ക് പോകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.