ഫ്രാൻസിസ് പാപ്പാ – ജോ ബൈഡൻ കൂടിക്കാഴ്ച ജൂൺ 15-ന് നടന്നേക്കും

ഫ്രാൻസിസ് പാപ്പായും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ജൂൺ 15-ന് നടക്കാൻ സാധ്യതയുള്ളതായി അറിയിച്ച് വത്തിക്കാൻ. ജൂൺ 16-ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി 15-ന് ബൈഡൻ റോമിലെത്തി പാപ്പായെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാൽ വത്തിക്കാൻ സെക്രട്ടറി ഈ കൂടിക്കാഴ്ചയെ “സംഭവിക്കാൻ സാധ്യതയുള്ളത്” എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ കൂടിക്കാഴ്ച്ചയെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വത്തിക്കാൻ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ വൈറ്റ് ഹൗസ് രേഖകളിൽ 15-ന് ബൈഡൻ യു എസ് – യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ബെൽജിയത്തിൽ വിവിധ നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് വ്യക്തമാക്കുന്നത്.

ജോ ബൈഡൻ പ്രസിഡന്റ് ആയി ചുമതലയേൽക്കപ്പെട്ടതിനു കുറച്ചു ദിവസങ്ങൾക്കുശേഷം പാപ്പാ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഔദ്യോഗികമായി ആശംസകൾ നേരുകയല്ലാതെ സാധാരണ ഗതിയിൽ പാപ്പാ നേരിട്ട് സംസാരിക്കാറില്ല. കൂടിക്കാഴ്‌ച നടക്കുകയാണെങ്കിൽ തന്നെ ബൈഡൻ വത്തിക്കാനുവേണ്ടി പുതിയ അംബാസഡറെ നിയമിക്കേണ്ടതായി വരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.