മരിയൻ എക്സിബിഷൻ ഒക്ടോബർ 30-ന് സമാപിക്കും

പത്തനംതിട്ടയിലെ അതിരുങ്കൽ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ ഒക്ടോബർ 23-ന് പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹിച്ച് ആശീർവദിക്കുകയും  ഉദ്‌ഘാടനം ചെയ്യുകയും ചെയ്ത മരിയൻ എക്സിബിഷൻ ഒക്ടോബർ 30-ന് അവസാനിക്കും. വൈകിട്ട് 6 മുതൽ 9 മണി വരെയാണ് എക്സിബിഷൻ സമയം. ഇടവക ജനങ്ങളുടെ കൈയ്യിൽ നിന്നുള്ള സാധനങ്ങൾ  ശേഖരിച്ച് വികാരിയച്ചനോടൊപ്പം എംസിവൈഎം-ന്റെ നേതൃത്വത്തിലാണ് ഈ മരിയൻ എക്സിബിഷൻ നടക്കുന്നത് എന്നത് ഈ പ്രദർശനത്തെ വ്യത്യസ്തമാക്കുന്നു.

വിവിധ സ്ഥലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന തിയോടോക്കോസ് ഐക്കണുകൾ, അപ്പരേസിദാ, കിബേഹൊ തുടങ്ങിയ സ്ഥലങ്ങളിലെ മാതാവിന്റെ വ്യത്യസ്തങ്ങളായ രൂപങ്ങളും ജപമാലകളും, 118 വർഷം പഴക്കമുള്ള ബൈബിൾ, 58 വർഷം പഴക്കമുള്ള ബൈബിൾ, കൈ കൊണ്ടെഴുതിയ സമ്പൂർണ ബൈബിൾ, മാർപാപ്പാ ആശീർവദിച്ചു നൽകിയ ജപമാലകൾ, ഫാത്തിമാ, ലൂർദ്ദ് അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രങ്ങളിൽ നിന്നുള്ള ജപമാലകളും രൂപങ്ങളും, റോസാ മിസ്റ്റിക്കാ, ഫാത്തിമാ മാതാവ്, ലൂർദ്ദ് മാതാവ്, ഫാത്തിമായിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തിന്റെ  സ്മരണികയായ ജപമാലകൾ, പ്രോലൈഫ് ജപമാല, ക്രിസ്തുമസ് ജപമാല, പരിശുദ്ധാത്മാവിന്റെ ജപമാല, വി. മിഖായേൽ മാലാഖയുടെ ജപമാല, മെഡ്ജുഗോരെയിലെ കല്ലും തടിയും കൊണ്ടുള്ള ജപമാല, അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രങ്ങളിലെ ജപമാലകൾ, വി. ഫൗസ്റ്റീനാ കൊവാൽസ്ക്കയുടേതുൾപ്പെടെ വിവിധ തിരുശേഷിപ്പുകൾ അടങ്ങിയ ജപമാലകൾ സമ്പൂർണ ജപമാലകൾ, മാതാവിന്റെ ജീവചരിത്രവും വ്യാകുലങ്ങളും ജപമാലയുടെ രഹസ്യങ്ങളും മാർപാപ്പ അംഗീകരിച്ചിട്ടുള്ള പ്രത്യക്ഷീകരണങ്ങളുടെ  ചരിത്രവുമൊക്കെയായി നിരവധി കാര്യങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.  ഒക്ടോബർ 30-ന് എക്സിബിഷൻ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.