പണത്തോടും വിജയത്തോടും അധികാരത്തോടും ഉള്ള സ്നേഹം നമ്മെ ദൈവത്തിൽ നിന്നും അകറ്റുന്നു: ഫ്രാൻസിസ് പാപ്പാ

ലോകത്തിന്റേതായ സന്തോഷങ്ങളിൽ മുഴുകരുതെന്ന് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച നടന്ന പ്രാർത്ഥനയിലാണ് പാപ്പാ, ക്രിസ്തുവിനെപ്പോലെ സ്നേഹിക്കുകയെന്നാൽ ലോകം നമ്മോട് നിർദ്ദേശിക്കുന്ന മറ്റു സ്നേഹം വേണ്ടാന്നുവയ്ക്കുകയാണ് എന്ന് ഉദ്ബോധിപ്പിച്ചത്.

പണത്തോടും വിജയങ്ങളോടും അധികാരത്തോടുമുള്ള സ്നേഹം അത് ലോകത്തിന്റേതാണ്. ഈ വഞ്ചനാപരമായ വഴികൾ കർത്താവിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ അകറ്റുന്നു. ദൈവത്തിന്റെ സ്നേഹത്തിൽ തുടരുവാൻ അവിടുന്ന് നമ്മെ ക്ഷണിക്കുന്നുണ്ട്. ആ ക്ഷണം സ്വീകരിക്കുന്നതിലൂടെ നാം പൂർണ്ണമായ ആനന്ദത്തിലേയ്ക്ക് പ്രവേശിക്കുന്നു – പാപ്പാ ഓർമ്മിപ്പിച്ചു.

സ്നേഹത്തിന്റെ ഉത്ഭവം പിതാവിൽ നിന്നാണ്. കാരണം ദൈവം സ്നേഹമാണ്. ഒരു നദി പോലെ ആ സ്നേഹം ഒഴുകുകയാണ്. പിതാവിൽ നിന്ന് പുത്രനിലേയ്ക്കും പുത്രനിൽ നിന്ന് നമ്മിലേയ്ക്കും സ്നേഹം ഒഴുകുകയാണ്. പിതാവിന്റെ സ്നേഹം അതുപോലെ തന്നെയാണ് പുത്രനും നമുക്ക് നൽകുന്നത്. ശുദ്ധവും നിരുപാധികവും സ്വമേധയാ ഉള്ളതുമായ സ്നേഹം. ആ സ്നേഹം നമുക്ക് നൽകുന്നതിലൂടെ നാം ക്രിസ്തുവിന്റെ സഹോദരരായി മാറുന്നു – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.