സ്നേഹരൂപനാം ക്രിസ്തു

കണ്ടു ഞാന്‍ ദുഃഖത്തിന്‍ മൂര്‍ത്തിരൂപം
അന്ന് കല്ലേറുദൂരെ ഗത്സമെനില്‍…
കണ്ടു ഞാന്‍ സ്‌നേഹത്തിന്‍ പരമമാം ഭാവം
കാല്‍വരി ഗിരിമേല്‍ ഗാഗുല്‍ത്തായില്‍…

എന്നുടെ പാപ പരിഹാരമോ നീ
സ്വര്‍ഗ്ഗ-ഭൂമധ്യേ മൂന്നാണിമേല്‍ ചെയ്തു
ക്രൂശിതനായ് അന്ന് ജീവന്‍ വെടിഞ്ഞ നാള്‍
താതനുമായ് എന്നെ ചേര്‍ത്തണച്ചു…
ക്രൂശിതാ, നിന്നെ വണങ്ങിടുന്നു…

തിരുവോസ്തി രൂപനായി സക്രാരിയില്‍ നീ
വാഴുവതെന്നോട് ചേരുവാനോ…
നീ വരും നേരം ഹൃദയമൊരുക്കി ഞാന്‍
ജീവിക്കും സക്രാരി ആയിടട്ടെ…
സ്‌നേഹമേ നിന്നില്‍ ഞാന്‍ ലയിച്ചിടട്ടെ…

ജീനാ ടോം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ