കർത്താവ് നമ്മോട് സ്നേഹബന്ധത്തിലാകാൻ ആഗ്രഹിക്കുന്നു: ഫ്രാൻസിസ് പാപ്പാ

കർത്താവ് നമ്മോട് സ്നേഹബന്ധത്തിലാകാൻ ആഗ്രഹിക്കുന്നു. കത്തോലിക്കർ വിശ്വാസത്തിൽ പക്വത പ്രാപിക്കാൻ വിളിക്കപ്പെട്ടവരാണ്. അതിനാൽ സ്വാർത്ഥ താൽപര്യങ്ങൾ ഉപേക്ഷിച്ച് ദൈവസ്നേഹത്തിൽ ആഴപ്പെടാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച ആഞ്ചലോസ് പ്രാർത്ഥനയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“കർത്താവ് നമ്മോട് സ്നേഹപൂർവ്വമായ ബന്ധം ആഗ്രഹിക്കുന്നു. നമ്മൾ സ്വീകരിക്കുന്നതിനും സ്നേഹിക്കുന്നതിനും മുൻപ് നമ്മെ സ്നേഹിക്കാൻ ദൈവം കാത്തിരിപ്പുണ്ട്. ദൈവവുമായുള്ള ബന്ധം നമ്മുടെ താൽപര്യത്തിന്റെയും കണക്കുകൂട്ടലിന്റെയും യുക്തിക്കതീതമാണ്” – പാപ്പാ കൂട്ടിച്ചേർത്തു.

“ആളുകൾ യേശുവിനെ തിരയുന്നത് അടയാളങ്ങൾ കണ്ടതുകൊണ്ടല്ല. അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ്. ഇവിടെ നമുക്ക് നമ്മോടു തന്നെ ചോദിക്കാവുന്ന ചോദ്യം ഇതാണ്, എന്തുകൊണ്ടാണ് നമ്മൾ കർത്താവിനെ അന്വേഷിക്കുന്നത്? എന്താണ് എന്റെ വിശ്വാസത്തിന് അന്വേഷിക്കാനുള്ള പ്രേരണകൾ? നാം ഇത് തിരിച്ചറിയേണ്ടതുണ്ട്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.