‘യേശു നിങ്ങളെ കാത്തിരിക്കുന്നു’: യുവജനങ്ങൾക്ക് കത്തെഴുതി ഫ്രാൻസിസ് പാപ്പാ

അടിച്ചേല്പിക്കപ്പെടാത്ത, തുറന്ന മനസ്സോടെ സ്വീകരിക്കുന്ന വിശ്വാസം ഒരു സമ്മാനമാണ്- ഫ്രാൻസിസ് മാർപ്പാപ്പ യുവജനങ്ങൾക്കായി എഴുതിയ കത്തിലാണ് ഇപ്രകാരം വിശദമാക്കിയത്. “വിശ്വാസത്തെക്കുറിച്ചു ചിന്തിക്കുകയാണെങ്കിൽ അത് വളരെ മനോഹരവും നമ്മുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതുമാണ്. ഒരുപക്ഷെ നിങ്ങൾ കർത്താവിനെ അന്വേഷിച്ചിട്ട് കണ്ടെത്തിയിട്ടില്ലായിരിക്കാം, പക്ഷെ നിങ്ങളുടെ ഹൃദയത്തിന്റെ എല്ലാ അഭിനിവേശത്തോടെയും അവനെ അന്വേഷിക്കുക, പ്രാർത്ഥിക്കുക, ചോദിക്കുക, അപേക്ഷിക്കുക, നിലവിളിക്കുക, വാഗ്ദാനം ചെയ്തതുപോലെ തന്നെ നിങ്ങൾ അവനെ കണ്ടെത്തും.”- പാപ്പാ എഴുതുന്നു.

“സുവിശേഷം തുറക്കുക, യേശുവിനെ അന്വേഷിച്ച് അവന്റെ അടുക്കലേക്ക് പോയവരെ ശ്രദ്ധിക്കുക. കുഷ്ഠരോഗിയും, മാനസാന്തരപ്പെട്ട പാപിയും എല്ലാം. യേശു അവരുടെ ആഗ്രഹങ്ങൾ നിറവേറ്റിയതായി നമുക്ക് കാണുവാൻ സാധിക്കും. ഒരു വിത്തിനു മണ്ണോ, ഒരു പുഷ്പത്തിനു സൂര്യനോ ആവശ്യമുള്ളതുപോലെ പൂർണ്ണ ഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കുന്നവർ തീർച്ചയായും അവനെ കണ്ടെത്തും.” ‘ദൈവത്തിന്റെ വിഡ്ഢി’ എന്ന പേരിലുള്ള പാപ്പായുടെ പുസ്തകത്തിന്റെ അവതാരികയിലാണ് യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം എഴുതിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.