ക്രൈസ്തവന്‍റെ ജീവിതസാരം

ജീവിക്കുന്ന യേശുവാണ് ജീവിതത്തിന്‍റെ പൊരുള്‍ എന്ന് പാപ്പാ. രക്തസാക്ഷിയായ വി. ലോറന്‍സിന്‍റെ തിരുനാള്‍ ദിനത്തില്‍ അതായത്, ഈ ശനിയാഴ്ച (10/08/2019) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ “വി. ലോറന്‍സ് നിണസാക്ഷി” (#StLawrenceMartyr) എന്ന ഹാഷ്ടാഗോടു കൂടി ക്രൈസ്തവ ജീവിതത്തിന്‍റെ ഈ രഹസ്യത്തെക്കുറിച്ച് പറയുന്നത്.

“യേശു ജീവിക്കുന്നുവെന്നും അവിടുന്നാണ് ജീവിതത്തിന്‍റെ കേന്ദ്രരഹസ്യമെന്നുമാണ് ക്രൈസ്തവസാക്ഷി മൗലികമായി പ്രഘോഷിക്കുന്നത്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.