അബോർഷൻ നിയമത്തെ മാറ്റുവാൻ ആവശ്യപ്പെട്ട് ഐറിഷ് ജനത 

ഗർഭഛിദ്ര നിയമത്തെ ഇല്ലാതാക്കുവാനും ജീവന്റെ സംരക്ഷകരാകുവാനും ഭരണകൂടത്തോട് ആവശ്യപ്പെട്ടുകൊണ്ട് അയർലണ്ടിൽ പതിനായിരത്തോളം ആളുകൾ മാർച്ച് നടത്തി. അബോർഷൻ നിയമവിധേയമാക്കിയതിനു ശേഷം നടന്ന ആദ്യ പ്രൊലൈഫ് മാർച്ച് ആണ് ഇത്.

ജൂലൈ ആറിന് ഡബ്ലിനിലെ പാർണെൽ സ്ക്വയറിൽ നിന്ന് ആരംഭിച്ച റാലി കസ്റ്റംസ് ഹൗസ്സിൽ അവസാനിച്ചു. “ഞങ്ങൾ ജീവനുവേണ്ടി നിലകൊള്ളുന്നു. കാരണം, ഒരു നിയമത്തിനും സ്വാതന്ത്ര്യത്തിനും ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ഇല്ലാതാക്കുവാനുള്ള അവകാശമില്ല. അതും ഒരു ജീവനാണ്. ഏറ്റവും നിസാരമായ, പ്രതികരിക്കാൻ ശേഷിയില്ലാത്ത കുഞ്ഞിനും ജീവിക്കുവാൻ അവകാശമുണ്ട്” എന്ന് പ്രൊലൈഫ് റാലി സംഘാടകർ വ്യക്തമാക്കി.

ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, പ്രെഷ്യസ് ലൈഫ്, യൂത്ത് ഡിഫെൻസ് തുടങ്ങിയ സംഘടനകൾ പ്രാദേശിക പ്രൊലൈഫ് സംഘങ്ങളുടെ സഹായത്തോടെയാണ് റാലി സംഘടിപ്പിച്ചത്. ഇത്രയധികം ആളുകൾ ഈ റാലിയിൽ സംബന്ധിക്കുകയും ജീവനായി നിലനിൽക്കുവാൻ തയ്യാറാവുകയും ചെയ്തത് ശുഭസൂചനയാണെന്നും ഭാവിയിൽ ഗർഭച്ഛിദ്രത്തിനെതിരെ ശക്തമായി പോരാടുമെന്നും സംഘാടകർ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.