വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം

വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈവാലയമാണ് കാനഡയിലെ മോൺ‌ട്രിയലിലുള്ള സെന്റ് ജോസഫ് തീർത്ഥാടന കേന്ദ്രം. മാത്രമല്ല കാനഡയിലെ ഏറ്റവും വലിയ കത്തോലിക്കാ ദൈവാലയവുമാണിത്.

ഈ ദൈവാലയത്തിന് മൊത്തം 105 മീറ്റർ നീളവും 97 മീറ്റർ ഉയരവുമുണ്ട്. 10,000 -ത്തോളം പേർക്ക് ഒരേസമയം ഈ ദൈവാലയത്തിൽ ഇരിക്കുവാൻ കഴിയും. 1904 -ൽ വിശുദ്ധ ആൻഡ്രെ ബെസെറ്റ് സ്ഥാപിച്ചതാണ് ഈ ദൈവാലയം. നിലവിലെ മൈനർ ബസിലിക്ക ഒരു ചെറിയ തീർത്ഥാടന കേന്ദ്രമായിട്ടാണ് ആരംഭിച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1982 -ൽ ആൻഡ്രെ ബെസെറ്റിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. 2010 ഒക്ടോബർ 17 -ന്, എമെരിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

1955 -ൽ ഈ ദൈവാലയം ഒരു മൈനർ ബസിലിക്കയായി ഉയർത്തപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.