ക്‌നാനായ സ്റ്റാഴ്‌സ് സംഗമം സംഘടിപ്പിച്ചു

പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി സമഗ്ര വളർച്ചയ്ക്കുതകുന്ന ദീർഘകാല പരിശീലനം നൽകുന്നതിനായി കോട്ടയം അതിരൂപത രൂപം നൽകിയിരിക്കുന്ന ക്‌നാനായ അക്കാഡമി ഫോർ റിസേർച്ച് & ട്രേയ്‌നിംഗിന്റെ നേതൃത്വത്തിൽ ക്‌നാനായ സ്റ്റാഴ്‌സിലെ തിരഞ്ഞെടുക്കപ്പെട്ട 11 ബാച്ചുകളിലെ കുട്ടികൾക്കായുള്ള മൂന്ന് ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പ് ചൈതന്യയിൽ സംഘടിപ്പിച്ചു.

കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷനായിരുന്നു. കാർട്ട് അക്കാഡമി ഡയറക്ടർ ഡോ. ജോസ് ജെയിംസ്, ക്‌നാനായ സ്റ്റാഴ്‌സ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ. മേഴ്‌സി ജോൺ, ക്യാമ്പ് കോ – ഓർഡിനേറ്റർ ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴിയിൽ എന്നിവർ ആശംസകൾ അറിയിച്ചു. കാർട്ട് മെന്റേഴ്‌സ് ക്യാമ്പുകൾക്ക് നേതൃത്വം നൽകി.