കെ.സി.സി-യുടെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക് അഡ്വക്കേറ്റ്‌സ് ഫോറം രൂപീകരിച്ചു

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ വിവിധ പ്രൊഫഷണലുകളെ ഒരുമിച്ചു ചേര്‍ക്കുന്നതിന്റെ ഭാഗമായി അതിരൂപതയിലെ അഭിഭാഷകരുടെ യോഗം ചൈതന്യയില്‍ ചേര്‍ന്നു. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി.

മുന്‍ സുപ്രീം കോടതി ജഡ്ജി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, റിട്ടയേഡ് ജില്ലാ ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍, ഷെവ. ജോയി കൊടിയന്തറ, അഡ്വ. എലിസബത്ത് ജോണ്‍, കെ.സി.സി ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ട്രഷറര്‍ ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍ അഡ്വ. ജേക്കബ് ഇ. സൈമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അതിരൂപതാംഗങ്ങളായ അഭിഭാഷകപ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ക്‌നാനായ കാത്തലിക് അഡ്വക്കേറ്റ്‌സ് ഫോറത്തിന് രൂപം നല്‍കുകയും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.