കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ പിന്‍വലിക്കണം: കെസിഡബ്ള്യൂഎ 

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 എന്ന അനുപാതം റദ്ദാക്കിയ നീതിപൂര്‍വ്വകമായ ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കണം എന്ന്  ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ കോട്ടയം അതിരൂപതാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

ക്രൈസ്തവര്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കിയ തീരുമാനം റദ്ദാക്കാനുള്ള ഈ നടപടി സര്‍ക്കാരിന്റെ മതേതര വിരുദ്ധ നിലപാടിനെയാണ് കാണിക്കുന്നതെന്ന് കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്  ലിന്‍സി രാജന്‍ വടശ്ശേരികുന്നേല്‍ അഭിപ്രായപെട്ടു.

അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഷൈനി സിറിയക് ചൊള്ളമ്പേല്‍, എല്‍സമ്മ സക്കറിയാ,മറിയാമ്മ തോമസ്, ജിജി ഷാജിഎന്നിവര്‍ പ്രസംഗിച്ചു.

ഷൈനി സിറിയക് ചൊള്ളമ്പേല്‍, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.