കെസിഡബ്ല്യൂഎ സുവര്‍ണ്ണ ജൂബിലി സമാപനം നവംബര്‍ 26- ന് കോട്ടയത്ത്

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായി, 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി വാര്‍ഷികാഘോഷങ്ങളുടെ സമാപനം നവംബര്‍ 26 ശനിയാഴ്ച കോട്ടയത്ത് നടത്തപ്പെടും. രാവിലെ 10 മണിക്ക് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ നടത്തപ്പെടുന്ന കൃതജ്ഞതാബലിയോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും.

തുടര്‍ന്ന് ജൂബിലി വര്‍ഷത്തില്‍ കെസിഡബ്ല്യൂഎ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച മാര്‍ഗ്ഗംകളിയുടെ അതിരൂപതാതല മത്സരം കോട്ടയം ബിസിഎം കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ഉച്ച കഴിഞ്ഞ് 2 മണിക്കാ മാര്‍ എലിയ കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും ബിസിഎം കോളേജ് ഓഡിറ്റോറിയത്തിലേക്ക് കെസിഡബ്ല്യൂഎ അംഗങ്ങള്‍ അണിനിരക്കുന്ന ജൂബിലി സമാപനറാലി നടത്തപ്പെടും.

ബിസിഎം കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ മത-സാമൂഹ്യ-സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. കോട്ടയം അതിരൂപതയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കെസിഡബ്ല്യൂഎ അംഗങ്ങള്‍ പരിപാടികളില്‍ പങ്കെടുക്കും.

ഷൈനി ചൊള്ളമ്പേല്‍, ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.