ബെത്ലഹേമിലേക്കുള്ള യാത്ര – പതിനഞ്ചാം ദിനം 

ക്രിസ്തുമസ് സ്‌നേഹത്തിന്റെ വലിയ ഒരു സന്ദേശമാണ് പകരുന്നത്. ജീവന്‍ നല്‍കി സ്‌നേഹിക്കുന്ന ഒരു ദൈവത്തിന്റെ മുഖമാണ് ആ പുല്‍ക്കൂട്ടില്‍ ആവൃതമാകുന്നത്. ആ ദൈവത്തിന്റെ സ്‌നേഹത്തിലേക്കുള്ള ക്ഷണമാണ് ഓരോ ക്രിസ്തുമസും നമുക്ക് മുന്നിലേയ്ക്ക് വയ്ക്കുക.

ബെത്ലഹേമിലേക്കുള്ള നമ്മുടെ യാത്ര പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം: ‘പ്രിയ ഉണ്ണിയീശോയെ, അങ്ങയുടെ തിരുപ്പിറവിക്കായി ഒരുങ്ങുന്ന ഞങ്ങളെ പൂര്‍ണ്ണമായും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. അങ്ങയുടെ സ്‌നേഹത്തില്‍ നിന്ന് അകന്നു ജീവിക്കുന്ന എന്നെ അങ്ങയിലേയ്ക്ക് ചേര്‍ന്ന് നില്‍ക്കുവാന്‍ ഈ ക്രിസ്തുമസ് കാലം അനുഗ്രഹിക്കണമേ. അങ്ങനെ അങ്ങയോടുള്ള സ്‌നേഹത്തില്‍ വളരുവാന്‍ എന്നെ ഒരുക്കണമേ. ആമ്മേന്‍’.

ഇന്നേ ദിവസം നമുക്ക് ഈശോയുടെ സ്‌നേഹം മറ്റുള്ളവരിലേക്കും പകര്‍ന്നു കൊടുക്കാം. നമ്മുടെ മുന്നില്‍ പലവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ ഉണ്ടാകാം. അവര്‍ക്കൊക്കെ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാം. അങ്ങനെ ഉണ്ണിയീശോയ്ക്ക് പുല്‍ക്കൂട്ടില്‍ തീ കായാനുള്ള കച്ചി കൂട്ടാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.