ബെത്‌ലഹേമിലേക്കുള്ള യാത്ര – പതിനേഴാം ദിനം  

ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് സേവനത്തിന്റെ ഉദാത്തമാതൃക ലോകത്തിന് പകര്‍ന്ന് നല്‍കിയ ഈശോയുടെ ജനനം ആഘോഷിക്കുന്ന വേളയാണ് ക്രിസ്തുമസ്. ക്രിസ്തുമസിനായി ഒരുങ്ങുമ്പോള്‍ ഈശോയെപ്പോലെ മറ്റുള്ളവരെ സേവിക്കുവാന്‍ നാമും തയ്യാറാകണം.

ബെത്‌ലഹേമിലേക്കുള്ള നമ്മുടെ യാത്ര പതിനേഴാം ദിനത്തിലേയ്ക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം: ‘ഈശോയേ ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക് പരിഹാരമാകുവാനാണല്ലോ അവിടുന്ന് ലോകത്തിലേയ്ക്ക് വന്നത്. അങ്ങയെപ്പോലെ മറ്റുള്ളവരെയും സ്‌നേഹിക്കുവാന്‍, അവര്‍ക്ക് നന്മ ചെയ്യുവാന്‍ എന്നെ അനുഗ്രഹിക്കണമേ. ആമ്മേന്‍’.

നമ്മെക്കാള്‍ ഉയര്‍ന്നവര്‍ക്ക് സേവനം ചെയ്യാന്‍ നമുക്ക് വളരെ ഇഷ്ടമാണ്. എന്നാല്‍ താഴെക്കിടയില്‍ ഉള്ളവരോടോ? ഈ കാര്യം നാം വിചിന്തനം ചെയ്യണം. നമ്മുടെ വീടിന് സമീപത്തുള്ള പാവപ്പെട്ട ഒരാളുടെ വീട്ടിലേയ്ക്ക് നമുക്ക് കടന്നു ചെല്ലാം. അവരോടു വിശേഷങ്ങള്‍ ചോദിക്കുവാനും സംസാരിക്കുവാനും അല്‍പനേരം ചിലവിടാം. അങ്ങനെ ഉണ്ണിയീശോയുടെ പുല്‍ത്തൊട്ടിലില്‍ വിരിക്കാന്‍ ഒരു തുണി നല്‍കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.