സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ വി. തോമാശ്ലീഹായുടേയും വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി

സോമര്‍സെറ്റ് സെന്‍റ്  തോമസ് സീറോമലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടേയും ഭാരതത്തിലെ ആദ്യവിശുദ്ധ വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂൺ 24 മുതല്‍ ജൂലൈ 4 വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് അറിയിച്ചു.

മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ദേവാലയത്തിൽ ഈ വർഷം ഒരുക്കിയിരിക്കുന്നത്. തിരുനാളിന് ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ജൂൺ ഇരുപത്തിനാലിന് വെള്ളിയാഴ്ച വൈകിട്ട് 7.30-ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്കും ശേഷം നടത്തപ്പെട്ടു. ദിവ്യബലിക്ക് റവ. ഫാ. മീന മുഖ്യകാര്‍മ്മികത്വവും ഇടവക വികാരി സഹകാർമ്മികത്വവും വഹിച്ചു. തുടര്‍ന്ന് വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു.

ജൂൺ 25 ശനിയാഴ്ച രാവിലെ 9.30-ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടർന്നു നടന്ന ദിവ്യബലിക്ക് റവ. ഫാ. ബിൻസ് ചിതലിൽ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു; ഇടവക വികാരി സഹകാർമികനായി. തുടര്‍ന്ന് വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു. ഇന്നേ ദിവസം എല്ലാ പിതാക്കന്മാർക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടന്നു. ചടങ്ങുകൾക്ക് സെൻറ് തോമസ് വാർഡ് അംഗങ്ങൾ നേതൃത്വം നൽകി.

ജൂൺ 26 ഞായറാഴ്ച തിരുകര്‍മ്മങ്ങള്‍ രാവിലെ 9.30-ന് ഇടവക വികാരിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആരംഭിച്ചു. തുടര്‍ന്ന് വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു. ചടങ്ങുകൾക്ക് സെൻറ് അൽഫോൻസാ വാർഡ് അംഗങ്ങൾ നേതൃത്വം നൽകി.

ജൂൺ 27 തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 7.30-ന് ഫാ. ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആരംഭിച്ചു. ഇടവക വികാരി സഹകാർമ്മികനായി. തുടര്‍ന്ന് വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു. ഇന്നേ ദിവസം കുട്ടികൾക്കും യുവാക്കൾക്കുമായുള്ള പ്രത്യേക പ്രാർത്ഥനകൾ നടന്നു. ചടങ്ങുകൾക്ക് സെൻറ് പോൾ വാർഡ് അംഗങ്ങൾ നേതൃത്വം നൽകി.

ജൂൺ 28 ചൊവാഴ്ച്ച വൈകിട്ട് 7.30-ന് ഉണ്ണീശോയുടെ നൊവേനയും തുടർന്ന് നടന്ന ദിവ്യബലിക്ക് റവ. ഫാ. എബ്രഹാം ഒരപ്പാങ്കൽ മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്തു. തുടർന്ന് അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയിലുള്ള നൊവേനയും നടന്നു. ഇന്നേ ദിവസം കുട്ടികളുടെ ദിനമായി ആചരിച്ചു; അവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെട്ടു. പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ് ആൻ്റണി വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുത്തു.

ജൂൺ 29 ബുധനാഴ്ച വൈകിട്ട് 7.30-ന് റവ. ഫാ. സെബാസ്റ്റ്യൻ കൈതക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ ഇന്നത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇന്നേ ദിവസം ഗ്രാൻറ് പരെന്റ്സ് ഡേ ആയി ആചരിക്കും. എല്ലാ ഗ്രാന്റ് പാരന്റ്സിനും വേണ്ടി പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും. വി. അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവു പോലെ ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ് ജോസഫ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂൺ 30 വ്യാഴാഴ്ച വൈകിട്ട് 7.30-ന് വിശുദ്ധ കുർബാനയുടെ ആരാധനയും തുടർന്ന് ദിവ്യബലിയും വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. അന്നത്തെ ദിവ്യബലി ഡിവൈൻ മേഴ്‌സി ഹീലിംഗ് സെന്റർ ഡയറക്ടർ റവ. ഫാ. സുനിൽ ഏനെക്കാട്ടിന്റെ മുഖ്യകർമ്മികത്വത്തിൽ നടക്കും; ഇടവക വികാരി സഹകാർമ്മികത്വം വഹിക്കും. അന്നേ ദിവസം രോഗശാന്തി പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും. എല്ലാ രോഗികള്‍ക്കു വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ് മേരീസ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ 1 വെള്ളിയാഴ്ച വൈകിട്ട് 7.30-ന് വി. യൂദാസ് ശ്ലീഹായുടെ നൊവേനയും തുടർന്ന് ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. അന്നേ ദിവസം അമ്മമാരുടെ ദിനമായി ആചരിക്കും. എല്ലാ അമ്മമാർക്കും വേണ്ടി അന്നേ ദിവസം പ്രതേക പ്രാര്‍ത്ഥനകള്‍ നടത്തപ്പെടും. പ്രാര്‍ത്ഥനക്ക് സെന്‍റ് ജൂഡ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും. തുടർന്ന് വി. അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയിലുള്ള നൊവേനയും നടത്തപ്പെടും.

ജൂലൈ 2 ശനിയാഴ്ച രാവിലെ 9.30-ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടർന്നു നടത്തപ്പെടുന്ന ദിവ്യബലിക്ക് റവ. ഫാ. ബൈജു പൂവത്തുംമൂട്ടിൽ മുഖ്യകാര്‍മ്മികത്വം വഹിക്കുകായും ചെയ്യും; ഇടവക വികാരി സഹകാർമ്മികത്വം വഹിക്കും. തുടര്‍ന്ന് വി. അല്‍ഫോന്‍സാമ്മയുടെ നൊവേന നടത്തപ്പെടും. അന്നേ ദിവസം എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തും. പ്രാര്‍ത്ഥനകൾക്ക് സെൻറ് ജോർജ് വാർഡ് അംഗങ്ങൾ നേതൃത്വം നൽകും.

തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ച് വൈകിട്ട് 7 മണി മുതൽ പ്രമുഖ മലയാള ചലച്ചിത്ര പിന്നണിഗായകരായ സുധീപ് കുമാർ, വില്യം ഐസക്, ഡെൽസി നൈനാൻ എന്നിവർ അവതരിപ്പിക്കുന്ന ‘മലബാർ മ്യൂസിക്കൽ നൈറ്റ്’ ഷോയും തുടർന്ന് ഫയർ വർക്‌സും നടത്തപ്പെടും.

ജൂലൈ 3 ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് രൂപപ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ ദിവ്യബലി, ചിക്കാഗോ രൂപതയുടെ അഭിവന്ദ്യ സഹായമെത്രാൻ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ഇടവക വികാരിയോടൊപ്പം റോക്‌ലാൻഡ് ഹോളി ഫാമിലി ദേവാലയ വികാരി റവ. ഫാ. റാഫേൽ അമ്പാടൻ, റവ. ഫാ. പോളി തെക്കൻ സി.എം.ഐ, റവ. ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവർ സഹകാർമ്മികരായിരിക്കും. ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കു ശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും, തിരുശേഷിപ്പ് വണക്കവും ,അടിമ സമര്‍പ്പണവും, പ്രസുദേന്ധി വാഴ്ചയും നടക്കും.

ജൂലൈ 4 തിങ്കളാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍: രാവിലെ ഒമ്പതു മണിക്ക് വിശുദ്ധ ബലിയും മരിച്ച ആത്മാക്കൾക്കായുള്ള പ്രത്യേക പ്രാർത്ഥകളും തുടർന്ന് കൊടിയിറക്കവും നടക്കും. സ്നേഹവിരുന്നോടെയാണ് ഓരോ ദിവസത്തെയും തിരുനാളിനു സമാപനം കുറിക്കുന്നത്.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത് ജിജീഷ് & ഹെൽഗ തോട്ടത്തിൽ, ജോസ് പൗലോസ് & വിൻസി, ബെന്നി ജോസഫ് & അല്ലി, ഏബൽ സ്റ്റീഫൻ എന്നിവരാണ്.

തിരുനാളിനോടനുബന്ധിച്ച് വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ മുഖ്യസംഘടാകരായ റോണി മാത്യു, ജോർജി ജോസ് എന്നിവർ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ട് അറിയിച്ചു.

സെബാസ്റ്റ്യൻ ആൻ്റണി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.