മതനിന്ദാകുറ്റത്തെ തുടർന്ന് ജയിലിലായിരുന്ന ഇന്തോനേഷ്യന്‍ ഗവർണർ അടുത്ത മാസം മോചിതനാകും

ഇസ്ലാമിനെതിരെ മതനിന്ദ നടത്തി എന്ന കുറ്റം ചുമത്തി രണ്ടു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയായ മുൻ ഇന്തോനേഷ്യൻ ഗവർണർ അടുത്തമാസം ജയിൽമോചിതനാകും. നിശ്ചിത ശിക്ഷാകാലാവധിക്കും 4 മാസം മുമ്പേയാണ് അഹോക്ക് ജയിൽമോചിതനാകുന്നത്.

ജനുവരി ഇരുപത്തിനാലാം തീയതിയായിരിക്കും അഹോക്ക് ജയിൽ മോചിതനാകുന്നത്. മേയ് മാസം വരെയായിരുന്നു ശിക്ഷാകാലാവധി നിശ്ചയിക്കപ്പെട്ടിരുന്നത്. മുസ്‌ലിം എതിരാളികൾ ഖുറാൻ വചനങ്ങൾ ഉദ്ധരിച്ച് തനിക്ക് ലഭിക്കേണ്ട വോട്ട്‌ തന്റെ ക്രൈസ്തവ വിശ്വാസം ചൂണ്ടിക്കാട്ടി നിഷേധിക്കുന്നുവെന്ന് അഹോക്ക് നടത്തിയ ആരോപണമാണ് അദ്ദേഹത്തിനെതിരെ മതനിന്ദ കുറ്റമായി ആരോപിക്കപ്പെട്ടിരുന്നത്. ഇതേ തുടർന്ന് രണ്ടു വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുകയായിരുന്നു. 1960-ന് ശേഷം ഇന്തോനേഷ്യൻ തലസ്ഥാനം ഭരിക്കുന്ന ആദ്യത്തെ ക്രൈസ്തവ ചൈനീസ് വംശജനാണ് അഹോക്ക്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.