ക്‌നാനായ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ രൂപം നൽകിയ ക്‌നാനായ ഫൗണ്ടേഷൻ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ കോട്ടയം അതിരൂപതാ സഹായമെത്രൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അദ്ധ്യക്ഷനായിരുന്നു.

കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ക്‌നാനായ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. എബ്രഹാം മുത്തോലത്ത്, ചൈതന്യ കമ്മീഷൻ കോ-ഓർഡിനേറ്റർ ഫാ. ബിജോ കൊച്ചാദംപ്പള്ളി, ഫാ. ജോൺസൺ നീലനിരപ്പേൽ, ജെയ്‌മോൻ നന്തിക്കാട്ട്, ബിജോ കാരക്കാട്ട് എന്നിവർ പ്രസംഗിച്ചു.

ക്‌നാനായ സമുദായ ചരിത്രം, പാരമ്പര്യം, കലകൾ, സംസ്‌കാരം, അതിരൂപതയിലെ ദൈവാലയങ്ങൾ, സ്ഥാപനങ്ങൾ, സമർപ്പിത സമൂഹങ്ങൾ, കുടുംബങ്ങൾ, പ്രമുഖ വ്യക്തികൾ തുടങ്ങിയവയുടെ വിവരങ്ങൾ ആഗോള സമൂഹത്തിന് ഓൺലൈനിൽ ലഭ്യമാക്കുന്നതിന് www.knanayology.org എന്ന വെബ്‌സെറ്റിൽ ലഭ്യമാക്കുകയാണ് ക്‌നാനായ ഫൗണ്ടേഷന്റെ പ്രഥമ ഉദ്യമം. ക്‌നാനായ സമുദായത്തെക്കുറിച്ച് സിമ്പോസിയം, പഠന കളരികൾ, ഗവേഷണം, എന്നിവ സംഘടിപ്പിക്കുവാനും ക്‌നാനായ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.