കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം ബന്ധങ്ങൾ ദൃഢമാക്കുന്നതെങ്ങനെ?

കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം വളരുന്നതിന് സഹായകമാകുന്ന ഒരു പ്രധാന ഘടകമാണ് പരസ്പരമുള്ള ആശയവിനിമയം. കുടുംബത്തിലും സമൂഹത്തിലും കൂടുതൽ ബന്ധവും സ്നേഹവും വളരുന്നതിന് നല്ല സംസാരം ഇടവരുത്തും. അതുപോലെ തന്നെ ശ്രദ്ധയില്ലാത്തതും സ്നേഹമില്ലാത്തതുമായ സംസാരം ബന്ധങ്ങൾ തകരുന്നതിനും കാരണമാകും. അതിനാൽ സംസാരത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യ കാര്യമാണ്. അവ എങ്ങനെയെന്ന് നമുക്കൊന്നു പരിശോധിക്കാം.

മറ്റുള്ളവരോട് സംസാരിക്കുന്ന ഓരോ വാക്കും സൗമ്യതയോടെയും സഹിഷ്ണുതയോടെയും  ബഹുമാനത്തോടെയും ആയിരിക്കുമ്പോൾ അവിടെ സമാധാനവും സന്തോഷവും അനുഭവിക്കുവാൻ സാധിക്കും. ചിലർ സംസാരിക്കുന്ന ശൈലികൊണ്ട് തന്നെ നിരവധി പ്രശ്നങ്ങൾ സമൂഹത്തിലും കുടുംബത്തിലും സൃഷ്ടിക്കുവാൻ സാധിക്കും. നമ്മുടെ സംഭാഷണത്തിന് ഒരു വൈകാരിക മാനവും കൂടിയുണ്ട്. അസ്വസ്ഥവും വേദനാജനകവുമായ എന്തെങ്കിലും പറയേണ്ടിവരുമ്പോൾ നമ്മുടെ സ്വരത്തിലുള്ള ഏറ്റക്കുറച്ചിലുകളെ കുറിച്ച് ശ്രദ്ധാലുക്കൾ ആയിരിക്കേണ്ടത് ആവശ്യമാണ്. ശരിയായ സ്വരം ഓരോ സന്ദർഭത്തിനും അനുയോജ്യമായ രീതിയിൽ സ്വീകരിക്കുക എന്നത് ഒരു കലയാണ്. ശ്രോതാവ് അതിനെ നിന്ദയായി കണക്കാക്കാതെ കരുതലുള്ള, സ്നേഹമുള്ള സംഭാഷണമായി അവയെ സ്വീകരിക്കും. ആരോടെങ്കിലും സംസാരിക്കുമ്പോൾ, അവർ ആദ്യം ശ്രദ്ധിക്കുന്നത് ആ സംഭാഷണത്തിന്റെ ഉള്ളടക്കമല്ല, അതിനോടൊപ്പമുള്ള സ്വരമാണ്. ഓരോ വാക്കിനും വൈകാരിക വശം കൂടിയുണ്ട്. സൗമ്യത, സഹിഷ്ണുത, ബഹുമാനം എന്നിവ നമ്മുടെ വാക്കിൽ പ്രകടമാകണം. നമ്മുടെ സംഭാഷണത്തിന്റെ ശൈലിയാണ് കേൾക്കുന്ന ആളുകളെ നമ്മൾ പറയുന്നത് സ്വീകരിക്കാനോ നിരസിക്കാനോ പ്രേരിപ്പിക്കുന്നത്.

ഒരു കുട്ടിയുടെ വളർച്ചയിൽ പ്രധാനപ്പെട്ട ഒന്നാണ് അവർ വളരുന്ന കുടുംബാന്തരീക്ഷം. കുടുംബത്തിൽ നിന്നും സ്വായത്വമാക്കുന്ന ശീലങ്ങൾ അവരെ വളരെയധികം ബാധിക്കും. സൗമ്യതയോടും സ്നേഹത്തോടും കൂടിയ സംഭാഷണം അടങ്ങിയ ഒരു അന്തരീക്ഷം അവർക്ക് ആവശ്യമാണ്. മാതാപിതാക്കൾ തമ്മിൽ ശാന്തമായ സംസാരം ഉണ്ടായിരിക്കേണ്ടത് ഒരു കുടുംബത്തിൽ വളരെ ആവശ്യമാണ്. അല്ലെങ്കിൽ അത് മക്കളെ വളരെ നെഗറ്റീവായ രീതിയിൽ ബാധിക്കും. അതിനാൽ, കുടുംബം സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പ്രാഥമിക വിദ്യാലയമായിരിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.