രോഗത്താൽ വലയുന്നവരോട് കൂടുതൽ അടുപ്പം കാണിക്കണം: പാപ്പാ

ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനത്തോടനുബന്ധിച്ച് രോഗത്താൽ വലയുന്നവരോട് അടുപ്പം കാണിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയുടെ ദേശീയ സഹായ ദിനവും കൂടിയായിരുന്നു ഇന്നലെ. എല്ലാ സഹായികൾക്കും സന്നദ്ധ പ്രവർത്തകർക്കും പാപ്പാ പ്രത്യേകം നന്ദിയും പറഞ്ഞു.

“അടുപ്പം എന്നത് വളരെ വിലപ്പെട്ട ഒരു ലേപനമാണ്,രോഗങ്ങളിലും സഹനങ്ങളിലുമായിരിക്കുന്നവർക്ക് അത് വലിയ ആശ്വാസമാണ്.” -പാപ്പാ പറഞ്ഞു. 2009 മുതൽ മെയ് 30 വരെ ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനം ആചരിക്കുന്നു. ലോകത്തിലെ രണ്ട് ദശലക്ഷം ആളുകളെ ബാധിക്കുന്ന ഈ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണിത്. തലച്ചോറിനെയും സുഷുമ്ന നാഡിയെയും ബാധിക്കുന്ന ഈ രോഗം പേശീ ബലഹീനത, കാഴ്ചകുറവ്, ഓർമ്മക്കുറവ്, വിട്ടുമാറാത്ത ക്ഷീണം, ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.