സമ്പന്നതയുടെ വിഗ്രഹാരാധന അവസാനിപ്പിക്കേണ്ടതിനെക്കുറിച്ച് നോമ്പുകാല സന്ദേശത്തില്‍ പാപ്പാ

“ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളെ സ്ഥാപിക്കുകയെന്നു പറഞ്ഞാല്‍, ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടമാടുന്ന യുദ്ധത്തിന്റെയും ആഭ്യന്തരകലാപങ്ങളുടെയും ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ള നിര്‍ദ്ദോഷികളോടും വിവിധ തരത്തിലുള്ള സാമൂഹിക അതിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടവരോടും ക്രിസ്തുവിന്റെ മുറിവിനോടെന്ന പോലുള്ള കാരുണ്യവും സഹാനുഭാവവും പ്രകടിപ്പിക്കുകയെന്നാണ്. അതുപോലെ, പാരിസ്ഥിതിക കെടുതികളാലും ഭൂമിയുടെ ഉപായസാധ്യതകള്‍ നീതിയോടെ വിഭജിക്കപ്പെടാത്തതു മൂലവും ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവരികയും മനുഷ്യക്കടത്തിനും എല്ലാത്തരത്തിലുമുള്ള അധര്‍മ്മങ്ങള്‍ക്കും ഇരകളാവുകയും ലാഭം കൊയ്യാന്‍വേണ്ടി എളിയവരെ ചൂഷണം ചെയ്യുന്നതുമെല്ലാം സാമ്പത്തിക വിഗ്രഹാരാധനയുടെ ഘടകങ്ങളാണ്.

ഉള്ളതില്‍ നിന്നും പാവങ്ങള്‍ക്കു കൊടുക്കുന്നതും പങ്കുവയ്ക്കലിലൂടെയും ദാനധര്‍മ്മ പ്രവൃത്തികളിലൂടെയും അവരെ സഹായിക്കുന്നതും പൊതുനന്മ വളര്‍ത്തിയെടുക്കുന്നതിന്റെയും വ്യക്തിപരമായി നല്ലൊരു ലോകം പടുത്തുയര്‍ന്നതിന്റെയും ലക്ഷ്യത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായിരിക്കണം. ഉപവിപ്രവൃത്തികള്‍ നമ്മെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കുകയും മറുഭാഗത്ത് സമ്പത്ത് വാരിക്കൂട്ടുന്നത്, മനുഷ്യത്വം നഷ്ടപ്പെടുത്തി നമ്മെ സ്വാര്‍ത്ഥതയുടെ അടിമകളാക്കുന്നതിനും തുല്യമാണ്. അതിനാല്‍, സമ്പദ്ഘടനയ്ക്ക് അനുസൃതമായി നമ്മളാല്‍ കഴിയുന്നതും അതിനുമപ്പുറവും പാവങ്ങളെ സഹായിക്കേണ്ടതാണ്.” നോമ്പുകാല സന്ദേശത്തില്‍ പാപ്പാ പറഞ്ഞു.