വിശുദ്ധ കുര്‍ബാനയെന്ന അമൂല്യനിധിയെക്കുറിച്ച് വിശുദ്ധര്‍ പറയുന്നത്

ബലിയര്‍പ്പണം നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ബലി എന്നു പറയുമ്പോള്‍ തന്നെ അതില്‍ ത്യാഗം, സഹനം, വേദനകള്‍ ഇവയൊക്കെ നമ്മില്‍ നിന്നാവശ്യപ്പെടുന്നുണ്ട്. ഇവ പൂര്‍ണ്ണമായും സമര്‍പ്പിക്കുമ്പോഴാണ് നാം ആനന്ദം അനുഭവിക്കുന്നത്.

‘ഒരാള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കു കൊള്ളുന്നതിനായി യാത്ര ചെയ്യുമ്പോള്‍ ഓരോ ചുവടു വയ്പ്പിലും മാലാഖമാര്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ഈ ജീവിതത്തിലും നിത്യതയിലും അയാള്‍ക്കു വളരെ ഉന്നതമായ പ്രതിഫലം നല്‍കുക തന്നെ ചെയ്യും’ എന്നാണ് പറയപ്പെടുന്നത്. ഇതുപോലെ വിശുദ്ധ കുര്‍ബാനയുടെ മഹത്വം മനസിലാക്കിയ, അവയിലൂടെ സ്വര്‍ഗഭാഗ്യത്തിന് അര്‍ഹരായ സഭയിലെ ചില വിശുദ്ധരുടെ വാക്കുകള്‍ കേള്‍ക്കാം. വിശുദ്ധ കുര്‍ബാനയുടെ ആഴവും ആര്‍ത്ഥവും മനസിലാക്കാന്‍ അത് നമ്മെ സഹായിക്കും.

‘ജീവിച്ചിരിക്കുന്ന ഒരാള്‍ക്കു വേണ്ടി ചെയ്യപ്പെടുന്ന പൂജ, മരണശേഷം അയാള്‍ക്കു വേണ്ടി ചെയ്യപ്പെടുന്ന ആയിരം പൂജയേക്കാള്‍ പ്രയോജനകരമാണ്’ – വി. ആന്‍സലോം

‘യേശു ഒരൊറ്റ ഓസ്തി മാത്രമല്ല തയ്യാറാക്കിയിട്ടുള്ളത്. നമ്മുടെ ജീവിതത്തിനുള്ള, ഓരോ ദിവസത്തിനും ഓരോ ഓസ്തി വീതം തയ്യാറാണ്. നമുക്ക് അതില്‍ ഒന്നുപോലും പാഴാക്കിക്കളയാതിരിക്കാന്‍ ശ്രമിക്കാം’ – വി. പീറ്റര്‍ എമാര്‍ഡ്

‘വി.കുര്‍ബാനയര്‍പ്പണം യേശുവിന്റെ കുരിശുമരണത്തിന്റെ അത്ര തന്നെ അമൂല്യമായ ഒന്നാണ്’ – വി. തോമസ് അക്വീനാസ്

‘ലോകത്തുള്ള എല്ലാ നന്മ പ്രവൃത്തികളും ഒന്നിച്ചെടുത്താലും ഒരു വിശുദ്ധ കുര്‍ബാനയുടെ വില അതിനുണ്ടാകുന്നില്ല. എന്തെന്നാല്‍ അത് മനുഷ്യരുടെ പ്രവൃത്തിയും വിശുദ്ധ കുര്‍ബാന ദൈവത്തിന്റെ കരവേലയുമാണ്’ – വി. ക്യുറെ ഓഫ് ആര്‍സ്

‘ഓ വഞ്ചിക്കപ്പെട്ട ജനമേ, നിങ്ങള്‍ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് സംബന്ധിക്കാവുന്ന അത്രയും വിശുദ്ധ കുര്‍ബാനകള്‍ ഉള്‍ക്കൊള്ളുന്നതിന് ദേവാലയത്തിലേയ്ക്ക് പോകാന്‍ ധൃതി കൂട്ടാത്തത്. ഓരോ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കുമ്പോള്‍ പറുദീസയില്‍ നിന്ന്, അള്‍ത്താരയ്ക്ക് ചുറ്റും സ്ഥലം പിടിച്ച് നമുക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ചുകൊണ്ട് ആരാധിക്കുന്ന ദൈവദൂതന്മാരെ അനുകരിക്കുന്നില്ലേ’- വി.ലെനാര്‍ഡ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.