ലൂർദ്ദിനെ ഫ്രാൻസിന്റെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

ലോക പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ലൂർദ്ദിനെ ഫ്രാൻസിലെ ദേശീയ തീർത്ഥാടന കേന്ദ്രമായി ഉയർത്തി. എപ്പിസ്കോപ്പൽ കോൺഫെറെൻസിനെ ആശ്രയിച്ചിരിക്കുന്ന ലൂർദ്ദ് ഇനി മുതൽ റോം നേരിട്ട് നല്‍കുന്ന മാർഗ്ഗ നിർദ്ദേശങ്ങളായിരിക്കും പിന്തുടരുക. തീർത്ഥാടന കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിന്റെ ചുമതലയുള്ള വത്തിക്കാൻ യൂണിറ്റായ പൊന്തിഫിക്കൽ കൌൺസിൽ ഫോർ ദി ന്യൂ ഇവാഞ്ചലൈസഷൻ ഫ്രഞ്ച് എപ്പിസ്കോപ്പൽ കൌണ്‍സിലിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

ലൂർദ്ദിലേക്കു വരുന്ന എല്ലാ തീർത്ഥാടകരെയും മികച്ച രീതിയിൽ സ്വാഗതം ചെയ്യുക എന്നതാണ് ലക്ഷ്യംവെക്കുന്നത് എന്ന് ലില്ലെയിലെ സഹായ മെത്രാൻ ആന്റോയ്‌നെ ഹെറൂർഡ് പറഞ്ഞു. കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും വിശുദ്ധ ബെർണാർഡിനു പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട ദിനത്തിന്റെ ഓർമ്മയാചരിക്കുന്ന ഫെബ്രുവരി പതിനൊന്നിനാണ് ഫ്രഞ്ച് ബിഷപ്പുമാർ പ്രഖ്യാപനം നടത്തിയത്. തീർത്ഥാടന കേന്ദ്രത്തെ നിയന്ത്രിക്കുന്ന പുതിയ ചട്ടങ്ങളും അന്ന് പ്രഖ്യാപിച്ചു. ലൂർദ്ദിന്റെ സുവിശേഷവൽക്കരണത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ബിഷപ്പ് കൌൺസിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.