ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ കാതൽ എന്താണെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

“സ്വാതന്ത്ര്യം ദൈവസ്നേഹത്തിൽ നിന്നും ജനിക്കുന്നു, ഉപവി പ്രവർത്തികളിലൂടെ വളരുന്നു” അതാണ് ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ കാതൽ എന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 19 -ന് ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിലെ ഒരു ഭാഗം വിശദീകരിച്ചുകൊണ്ട് സന്ദർശകരോട് സംസാരിക്കുകയായിരുന്നു പാപ്പാ.

“സ്വാതന്ത്ര്യം, എന്തും ചെയ്യാനുള്ള ഒരു മനോഭാവത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്. സ്വാതന്ത്ര്യം നമ്മുടെ സ്വാർത്ഥമോഹങ്ങൾക്ക് വഴങ്ങുന്നതായി കാണുന്നില്ല. പകരം മറ്റുള്ളവരെ സേവിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു. യഥാർത്ഥ സ്വാതന്ത്ര്യം, സ്നേഹത്തിൽ പൂർണ്ണമായി പ്രകടിപ്പിക്കപ്പെടുന്നതാണ്” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.