പൈശാചികശക്തികൾക്കെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ് ജപമാല പ്രാർത്ഥന: ഫ്രാൻസിസ് പാപ്പാ

ജപമാല, തിന്മയ്ക്കെതിരായ ശക്തമായ ആയുധമാണെന്നും നമ്മുടെ ഹൃദയത്തിൽ യഥാർത്ഥ സമാധാനം നേടുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണെന്നും ഊന്നിപ്പറഞ്ഞ് ഫ്രാൻസിസ് പാപ്പാ. ഇന്നലെ നടന്ന പൊതുപ്രഭാഷണത്തിൽ അറബ് നാടുകളിൽ നിന്നുള്ള വിശ്വാസികളോട് സംസാരിക്കവെയാണ് പാപ്പാ ജപമാലയുടെ ശക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തിയത്.

പരിശുദ്ധ ജപമാല തിന്മയ്ക്കെതിരായ ശക്തമായ ആയുധമാണ്. ഒപ്പം ഈ പ്രാർത്ഥന നമ്മുടെ ഹൃദയങ്ങളിൽ വലിയ സമാധാനവും നിറയ്ക്കും. ജപമാല പ്രാർത്ഥനയിലൂടെ കർത്താവ് നിങ്ങളെ അനുഗ്രഹിക്കുകയും എല്ലാ തിന്മകളിൽ നിന്നും നിങ്ങളെ എപ്പോഴും സംരക്ഷിക്കുകയും ചെയ്യും. ജപമാല പ്രാർത്ഥിക്കുമ്പോൾ നമ്മുടെ രക്ഷകന്റെ രക്ഷാചരിത്രം മുഴുവൻ ധ്യാനിക്കുകയാണ് നാം ചെയ്യുന്നത് – പാപ്പാ വ്യക്തമാക്കി.

ഒപ്പം അവിടെ കൂടിയിരുന്ന വിശ്വാസികളിൽ കുറച്ച് ആളുകൾക്ക് സമ്മാനമായി പാപ്പാ ആശീർവദിച്ച് കൊന്തകളും സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.