എല്ലാ സംസ്കാരങ്ങളെയും ക്രിസ്തുവിന്റെ സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിക്കുന്നതാണ് സുവിശേഷം: പാപ്പാ

എല്ലാവർക്കും വേണ്ടി ക്രിസ്തു മരിച്ചതിനാൽ എല്ലാ സംസ്കാരങ്ങളെയും ക്രിസ്തുവിന്റെ സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിക്കുന്നതാണ് സുവിശേഷം എന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലെ പ്രതിവാര പൊതുസദസ്സിൽ വച്ചാണ് പാപ്പാ കത്തോലിക്കാ സഭയുടെ സാർവ്വത്രിക സ്വഭാവത്തെക്കുറിച്ചു പറഞ്ഞത്.

കത്തോലിക്കർ എന്ന് വിളിക്കപ്പെടുന്നതിന്റെ അർത്ഥം ഇതാണ്: മറ്റു ക്രിസ്ത്യാനികളിൽ നിന്ന് നമ്മെ വേർതിരിക്കുന്നത് ഒരു സാമൂഹ്യശാസ്ത്ര വിഭാഗമായിട്ടല്ല. ‘സാർവ്വത്രികത’ എന്നർത്ഥം വരുന്ന ഒരു പദമാണ് കത്തോലിക്കർ എന്ന വാക്ക്. സഭയുടെ ഉള്ളിൽ സ്വഭാവത്താലേ എല്ലാ കാലത്തേക്കും എല്ലാ ജനങ്ങളോടും സംസ്കാരങ്ങളോടും ഒരു തുറന്ന മനസ്സുണ്ട്. കാരണം ക്രിസ്തു ജനിക്കുകയും മരിക്കുകയും ചെയ്തത് എല്ലാവർക്കും വേണ്ടിയാണ്” – പാപ്പാ കൂട്ടിച്ചേർത്തു.

‘കത്തോലിക്ക’ എന്ന വാക്ക് ഗ്രീക്ക് പദമായ ‘കാതോലിക്കോസ്’ (καθολικός) ൽ നിന്നാണ് ഉത്ഭവിച്ചത്. ‘സാർവ്വത്രികം’ എന്നാണ് ഈ വാക്കിന്റെ അർത്ഥം. അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ് ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.