പരിചാരകരുടെ സുവിശേഷം

ജിന്‍സി സന്തോഷ്‌

കൽഭരണികളിലെ വെള്ളം ഒരിക്കലും വീഞ്ഞാവുകയില്ല എന്നത് മാനുഷികബുദ്ധിയുടെ തലമാണ്. എന്നാൽ ദൈവത്തിന്റെ വചനത്തിന് പച്ചവെള്ളത്തെ വീഞ്ഞാക്കാനുള്ള ശക്തിയുണ്ട് എന്ന പരിചാരകരുടെ അന്ധമായ വിശ്വാസം അത്ഭുതത്തിലേയ്ക്ക്  നയിക്കുന്നു. വെള്ളം കോരിയ പരിചാരകർ തങ്ങളുടെ ബുദ്ധിയിൽ ആശ്രയിക്കാതെ ദൈവത്തിൽ വിശ്വസിച്ചതുകൊണ്ടാണ് കൽഭരണികളിൽ വക്കോളം വെള്ളം നിറച്ചത്.

ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത് ഇതുപോലുള്ള വിശ്വാസത്തിന്റെ തലത്തിലേയ്ക്കുള്ള വളർച്ചയാണ്. വിശ്വാസത്താൽ നിന്റെ ഹൃദയ കൽഭരണിയും നിറയ്ക്കുക. നീ പകരുന്ന വിശ്വാസം നുകരാൻ ദൈവം ഒരുക്കിയ ഒരു ജനത കാത്തിരിക്കുന്നു. “കർത്താവിൽ പൂർണ്ണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്” (സുഭാ. 3:5).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.