ക്നാനായ കത്തോലിക്കാ കോൺഗ്രസ് നൽകുന്ന പ്രഥമ കായിക പുരസ്‌ക്കാര സമർപ്പണം നാളെ ചൈതന്യയിൽ

ക്നാനായ കത്തോലിക്ക സമുദായാംഗങ്ങളിൽ ഏറ്റവും മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന പുരുഷ-വനിതാ കായികതാരങ്ങൾക്ക് ആദരവ് നൽകുന്നതിനായി കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് ഏർപ്പെടുത്തിയ കായികപുരസ്‌ക്കാരത്തിന്റെ പ്രഥമ സമർപ്പണം നാളെ (ജൂലൈ 24) വൈകുന്നേരം 5 മണിക്ക് ചൈതന്യാ പാസ്റ്ററൽ സെന്ററിൽ നടത്തപ്പെടും.

ബഹു. കേരള സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും. പ്രഥമ പുരുഷ കായിക പുരസ്‌കാരത്തിന് അർഹനായ കിടങ്ങൂർ മേക്കാട്ടേൽ സിജോമോൻ ജോസഫിനും വനിതാ കായിക പുരസ്‌കാരത്തിന് അർഹയായ കല്ലറ പഴയപള്ളി പഴുക്കാത്തറയിൽ മാർഗരറ്റ് മരിയ റെജിക്കും 10,000 രൂപ കാഷ് അവാർഡും പുരസ്‌കാരവും ചടങ്ങിൽ   സമ്മാനിക്കും.

കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. ക്രിക്കറ്റിൽ ദേശീയ അന്തർദേശീയ തലങ്ങളിലെ പ്രകടനമികവാണ് സിജോമോനെ അവാർഡിന് അർഹനാക്കിയത്. തായ് കോണ്ടയിൽ 12-ാമത് സൗത്ത് ഏഷ്യൻ സ്വർണ്ണ മെഡൽ ജേതാവും 2017 -ലെ ഇന്റർ യൂണിവേഴ്സിറ്റി തായ്കോണ്ടോ സ്വർണ്ണ മെഡൽ ജേതാവുമാണ് മാർഗരറ്റ് മരിയ.

മികച്ച പുരുഷ കായികതാരത്തിന് എൻഡോവ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത് തോമസ് പിടികയിലും മികച്ച വനിതാ താരത്തിനുള്ള എൻഡോവ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത് എം.യു. മാത്യു മാക്കിലിന്റെ സ്മരണാർത്ഥം കെ.എം. എബ്രഹാം തടത്തിലുംആണ്. കായികരംഗത്ത് മികവ് തെളിയിച്ച ഇതര ക്‌നാനായ കായികതാരങ്ങളെയും ചടങ്ങിൽ ആദരിക്കും.

ബിനോയി ഇടയാടിയിൽ, ജനറൽ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.