വിമാനത്തിൽ സഞ്ചരിച്ച ആദ്യത്തെ മാർപാപ്പ

രണ്ടാം വത്തിക്കാൻ കൗൺസിലിനു മുമ്പ്, റോമിന് പുറത്തേക്ക് മാർപാപ്പാമാർ അപൂവ്വമായേ യാത്ര ചെയ്യുകയുണ്ടായിരുന്നുള്ളൂ. ‘പിൽഗ്രിം പോപ്പ്’ എന്നറിയപ്പെടുന്ന പോൾ ആറാമൻ മാർപാപ്പയിലൂടെയാണ് ഇതിനൊരു മാറ്റം ഉണ്ടായത്. അദ്ദേഹം ഇറ്റലി വിട്ട് എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും യാത്ര ചെയ്തു. ഈ മാർപാപ്പയാണ് ആദ്യമായി വിമാനത്തിൽ സഞ്ചരിച്ചതും.

അദ്ദേഹം ആഫ്രിക്കയിലെ ഉഗാണ്ടയിലും ഇടയ സന്ദർശനങ്ങൾ നടത്തി. ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപ്പാപ്പ ആഫ്രിക്കയിലേക്ക് യാത്ര ചെയ്യുന്നത്. കൂടാതെ ഫിലിപ്പീൻസ്, ബോംബെ (ഇന്ത്യ), ബൊഗോട്ട (കൊളംബിയ) എന്നിവിടങ്ങളിലെ ദിവ്യകാരുണ്യ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 1965 ഒക്ടോബറിൽ ന്യൂയോർക്ക് സിറ്റിയിൽ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തു ഈ മാർപാപ്പ.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ തന്റെ മുൻഗാമികളേക്കാൾ കൂടുതൽ അജപാലന യാത്രകൾ നടത്തിയ പാപ്പായാണ്. അദ്ദേഹം ഏകദേശം 7,21,052 മൈലുകൾ സഞ്ചരിച്ചു. ലോകമെമ്പാടുമായി 31 യാത്രകൾ. എന്നാൽ പോൾ ആറാമൻ പാപ്പാ ആദ്യമായി വിമാനത്തിൽ യാത്ര ചെയ്ത വ്യക്തി മാത്രമല്ല, യൂറോപ്പിന് പുറത്ത് ആദ്യമായി യാത്ര ചെയ്ത വ്യക്തിയും കൂടിയാണ്. അദ്ദേഹത്തിന്റെ യാത്രകൾ കൂടുതൽ മാർപ്പാപ്പമാർക്ക് മാതൃകയായി. അദ്ദേഹത്തിന്റെ പിൻഗാമികളാണ് വി. ജോൺ പോൾ രണ്ടാമൻ പാപ്പാ, ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഫ്രാൻസിസ് പാപ്പാ എന്നിവർ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.