ആദ്യത്തെ ദേശീയ ദൈവവിളി വാരം നെതർലന്‍റില്‍ ആരംഭിക്കും

നെതർലന്‍റിൽ ദേശീയ ദൈവവിളിയുടെ ആദ്യ ആഴ്ച നവംബർ 3ന് ആരംഭിക്കും. നവംബർ 3 ഞായർ മുതൽ 9 ശനി വരെ നെതർലന്‍റില്‍ എല്ലാ രൂപതകളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രാർത്ഥനാ റിലേ നടത്തും. പ്രാർത്ഥനയിൽ പൗരോഹിത്യത്തിലേക്കും, ഡീക്കൻ പട്ടത്തിലേക്കും സന്യാസജീവിതത്തിലേക്കുള്ള വിളിയായിരിക്കും പ്രത്യേകമായി കേന്ദ്രീകരിക്കുന്നത്.

ഡച്ച് കത്തോലിക്കാ സഭയുടെ മദ്ധ്യസ്ഥനായ വി. വില്ലിബ്രോർഡിന്‍റെ തിരുനാളുമായി ബന്ധപ്പെട്ടു നടത്തുന്ന ഈ പ്രത്യേക പരിപാടിയുടെ ലക്ഷ്യം സഭയിൽ സന്യസ്ത വിളിയുടെ അടിസ്ഥാന ആവശ്യത്തിന് ഊന്നൽ നൽകാനാണെന്ന് ഡച്ച് സന്യാസസഭകളുടെ കോൺഫറൻസുമായി ഒന്നിച്ച് ഈ വാരത്തിന്‍റെ പ്രചാരണം നൽകുന്ന മെത്രാൻ സംഘത്തിന്‍റെ കുറിപ്പിൽ പറയുന്നു.

വൈദിക വിദ്യാർത്ഥികളുടെ രൂപീകരണത്തിന്‍റെ തലവനായ ഫാ.പാട്രിക് കൂയിപ്പേഴ്സ്, താൻ അനുഭവിച്ച വിഷമഘട്ടങ്ങളിലും ധൈര്യത്തോടെ വിശ്വാസം പ്രചരിപ്പിച്ച വില്ലിബ്രോർഡ് ഒരു തുടർ മാതൃകയാണെന്നും, ഈ സംരഭം വഴി നെതർലന്‍റിലെ ഉയർന്നു വരുന്ന വൈദികരുടെയും, പല സന്യാസ സഭകളിലുമുള്ള അംഗങ്ങളുടെ കുറവും ഒരു ഗൗരവമായ പ്രശ്നമാണെന്ന് ഉയർത്തി കാണിക്കാനും ആഗ്രഹിക്കുന്നു എന്നറിയിച്ചു. നമ്മൾ വിശ്വാസികൾ പുതിയ ദൈവവിളികൾക്കായി ആവശ്യപ്പെടുന്നില്ലെങ്കിൽ, കർത്താവു പോലും അത് നൽകില്ലെന്നു പറഞ്ഞ ഫാ.കൂയിപ്പേഴ്സ്, ഈ വാരത്തിനു ശേഷവും ദൈവവിളിക്കായുള്ള ശ്രദ്ധ തുടരുമെന്നുമുള്ള പ്രത്യാശ പങ്കുവയ്ക്കുകയുണ്ടായി.

കടപ്പാട്: സി. റൂബിന സി. റ്റി. സി
www.vaticannews.va