അമേരിക്കയിലെ ആദ്യ കുര്‍ബാന അര്‍പ്പണത്തിന് 525 വയസ് 

അമേരിക്കയില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന്റെ അഞ്ഞൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികം ആചരിച്ചു. ജനുവരി ആറാം തിയതി പ്യൂര്‍ട്ടോ പ്ലാറ്റയിലാണ് വാര്‍ഷികാഘോഷം നടത്തിയത്.

വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങുകള്‍ക്ക് സാന്‍ സാല്‍വദോര്‍ സഹായ മെത്രാന്‍ കാര്‍ഡിനല്‍ ഗ്രിഗോറിയോ റോസാ ചാവേസ് നേതൃത്വം നല്‍കി. കത്തോലിക്കാ വിശ്വാസം ധൈര്യത്തോടെ പ്രഘോഷിക്കുക, സ്‌നേഹത്തോടെ ജീവിക്കുക എന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. വാര്‍ഷിക ആചരണത്തോട് അനുബന്ധിച്ച് ദിവ്യകാരുണ്യ വര്‍ഷത്തിന്റെ സമാപനവും നടന്നു.

ഇന്നത്തെ ലോകത്തില്‍ അഴിമതി, ക്യാന്‍സര്‍ പോലെ പടര്‍ന്നു പിടിക്കുകയാണ്. സാമൂഹികജീവിതത്തെ തകര്‍ക്കുന്ന ഈ തിന്മയ്‌ക്കെതിരെ പോരാടാനുള്ള വലിയ കടമ കൂടി പുതുവര്‍ഷം നമ്മെ ഏല്‍പ്പിക്കുന്നു എന്ന് ബിഷപ്പ് ഓര്‍മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.