കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനങ്ങൾക്കിരയായി മരണമടഞ്ഞ പോളണ്ടിലെ ആദ്യത്തെ രക്തസാക്ഷി

വിശ്വാസം സംരക്ഷിക്കുവാൻ പ്രയത്നിച്ചതിന്റെ പേരിൽ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനങ്ങൾക്ക് ഇരയായി മരണമടഞ്ഞ വൈദികനാണ് ഫാ. ലാഡിസ്ലോസ് ഫൈൻഡിസ്. ആദ്യത്തെ പോളിഷ് രക്തസാക്ഷിയായി അറിയപ്പെടുന്ന അദ്ദേഹം അക്കാലത്ത് അറിയപ്പെട്ടിരുന്നത് ‘ഹീറോ ആയ വൈദികൻ’ എന്നാണ്.

രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനങ്ങൾ സഹിച്ച് ആത്മാക്കളുടെ രക്ഷയ്ക്കായുള്ള തീക്ഷ്ണതയാൽ എരിഞ്ഞിരുന്ന ഒരു വൈദികനായിരുന്നു ഫാ. ലാഡിസ്ലോസ് ഫൈൻഡിസ്. അക്കാലഘട്ടത്തിൽ തന്റെ മുൻപിൽ വന്ന എല്ലാവരെയും അവരുടെ ദേശമോ വിഭാഗമോ പരിഗണിക്കാതെ ആത്മീയമായും സാമ്പത്തികമായും അദ്ദേഹം സഹായിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൽ നിന്നുള്ള പീഡനങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വളരെ സാരമായി ബാധിച്ചു.

കമ്മ്യൂണിസ്റ്റ് രഹസ്യസേനയുടെ പീഡനത്തിനിരയായ ഒരു വൈദികനായിരുന്നു ഫാ. ലാഡിസ്ലാവ് ഫൈൻഡിസ്. 1963 -ൽ തന്റെ ഇടവകാംഗങ്ങൾക്ക് അവരുടെ ജീവിതം വിശ്വാസത്തിൽ അടിയുറച്ചതാക്കാനും ക്രിസ്തുവിനെ അനുഗമിക്കാനും ആവശ്യപ്പെട്ട് കത്തുകൾ അയച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തു. 1964 -ൽ ഫാദർ ഫൈൻഡിസ് ജയിലിൽ നിന്ന് മോചിതനായി. അദ്ദേഹത്തിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ താമസിയാതെ അദ്ദേഹം അന്തരിച്ചു.

2004 -ൽ വി. ജോൺപോൾ രണ്ടാമൻ അദ്ദേഹത്തിന്റെ മരണം രക്തസാക്ഷിത്വമായി അംഗീകരിച്ചു. 2005 ജൂൺ 19 -ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്കും ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.