സഭയുടെ ആദ്യത്തെ ‘വിശുദ്ധ വധുവായി’ സാന്ദ്ര സബാറ്റിനി

വിവാഹവാഗ്ദാനം ചെയ്ത് ജീവിതത്തിലെ വലിയൊരു കാൽവയ്പ്പിനായി ഒരുങ്ങിയിരുന്ന 23-കാരിയായ ഇറ്റാലിയൻ സ്വദേശിനി സാന്ദ്ര സബാറ്റിനിയെ ഒക്ടോബര്‍ 24-ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. പ്രതിശ്രുത വരനായ ഗൈഡോ റോസിയുമായി ആഫ്രിക്കയിലെ പോപ്പ് ജോൺ XXIII -മന്റെ പേരിലുള്ള ഒരു സന്നദ്ധസംഘടനയിൽ സേവനത്തിനായി പോകാനിരിക്കവെ ഉണ്ടായ ഒരു വാഹനാപകടത്തിലാണ് സബാറ്റിനി മരണമടഞ്ഞത്. ആഴമായ വിശ്വാസവും വിശുദ്ധമായ ജീവിതവും കൊണ്ട് മാതൃകയായ സാന്ദ്ര സബാറ്റിനി സഭയുടെ ആദ്യത്തെ ‘വിശുദ്ധ വധു’വായി മാറും.

പവിത്രതയുടെയും വിശ്വസ്ഥതയുടെയും ഏറ്റവും അടുത്തുള്ള ഒരു ഐക്കണായി ചൂണ്ടിക്കാണിക്കാവുന്ന ഒരു വ്യക്തിയാണ് സാന്ദ്ര എന്ന് റിമിനി ബിഷപ്പ്‍ ഫ്രാൻസിസ്‌കോ ലംബിയാസി പറഞ്ഞു. തങ്ങളുടെ സാന്ദ്രയ്ക്കുള്ളത് ഒരു സാധാരണ ജീവിതത്തിന്റെ ഘടനയാണ്. ജീവനുള്ള വിശ്വാസത്താൽ നെയ്യപ്പെട്ടതായിരുന്നു അത്. അവളുടെ കടമയുടെ പൂർത്തീകരണത്തിനായി സന്തോഷത്തോടെ ചെലവഴിച്ച ഒരു ജീവിതം. സ്നേഹത്തിന്റെ ഏറ്റവും ചെറിയ പ്രകടനമായ സേവനം കൊണ്ട് ക്രിസ്തുവിനെ അറിഞ്ഞവളായിരുന്നു സാന്ദ്ര എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1961 ആഗസ്റ്റ് 19-ന് ജനിച്ച സാന്ദ്ര, അടിയുറച്ച കത്തോലിക്കാ വിശ്വാസത്തിലായിരുന്നു വളർന്നുവന്നത്. ആതുരസേവന രംഗത്തേയ്ക്കുള്ള ആദ്യപടി എന്ന നിലയിൽ മെഡിസിന് പഠിക്കുവാനായി ചേർന്നു. പിന്നീട് പോപ്പ് ജോൺ XXIII-ന്റെ പേരിലുള്ള സംഘടനയിൽ പ്രവർത്തിച്ചു. അതിന്റെ മീറ്റിങ്ങിൽ പങ്കെടുക്കുവാൻ പോകുമ്പോൾ തന്നെയാണ് മരണമടഞ്ഞതും. 1984 ഏപ്രിൽ 29-നായിരുന്നു അത് സംഭവിച്ചത്.

2007-ൽ സാന്ദ്രയുടെ മദ്ധ്യസ്ഥതയിൽ സംഭവിച്ച ഒരു രോഗസൗഖ്യത്തിന്റെ സാക്ഷ്യമാണ് സാൻഡ്രയെ വിശുദ്ധിയുടെ പടവുകളിലേയ്ക്കുയർത്തിയത്. സാന്ദ്രയുടെ മദ്ധ്യസ്ഥയിൽ ശാരീരികവും മാനസികവുമായ അനേകം സൗഖ്യങ്ങളുടെ സാക്ഷ്യമാണ് ഇതിനോടകം നടന്നുകഴിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.