ബാൾട്ടിമോറിൽ 60 വർഷങ്ങൾക്കു ശേഷം ആദ്യത്തെ കത്തോലിക്കാ വിദ്യാലയം തുറന്നു

ഒരുകാലത്ത് അമേരിക്കയിലെ കത്തോലിക്കാ സഭയുടെ തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന ബാൾട്ടിമോറിൽ 60 വർഷങ്ങൾക്കു ശേഷം ആദ്യമായി ഒരു കത്തോലിക്കാ വിദ്യാലയം ആരംഭിച്ചു. അടിമകളുടെ സംസ്ഥാനമായ മെരിലാൻഡിൽ കറുത്തവർഗ്ഗക്കാർക്ക് പൊതുവിദ്യാഭ്യാസം ഇല്ലാതിരുന്ന കാലത്ത് 1828 -ൽ കറുത്തവർഗ്ഗക്കാർക്കായി ഒരു കത്തോലിക്കാ വിദ്യാലയം സ്ഥാപിച്ച ഹെയ്തിയൻ – അമേരിക്കൻ സമർപ്പിതയായ മദർ മേരി എലിസബത്ത് ലാഞ്ചിന്റെ പേരിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

“മതവിഭാഗങ്ങളെ മറികടന്നു കൊണ്ട് എല്ലാ കുട്ടികൾക്കും സുവിശേഷമൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വിദ്യാഭ്യാസം നൽകപ്പെടും. വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനായുള്ള എല്ലാ സൗകര്യങ്ങളും സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. യുവപ്രതിഭകളെയും സാധ്യതകളെയും സാക്ഷാത്കരിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് ലക്ഷ്യമാക്കുന്നത്” – ആർച്ചുബിഷപ്പ് വില്യം ഇ. ലോറി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.