സുഡാനിലെ പ്രാദേശിക ഭാഷയിൽ ആദ്യ ബൈബിൾ പരിഭാഷ പ്രസിദ്ധീകരിച്ചു

സൗത്ത് സുഡാനിലെ പ്രാദേശിക ഭാഷയായ പസാന്ദേ ഭാഷയിൽ ആദ്യമായി തയ്യാറാക്കിയ ബൈബിൾ പ്രകാശനം ചെയ്തു. നീണ്ടനാളത്തെ മിഷനറി പ്രവർത്തനങ്ങളുടെ ഫലമായി സ്വന്തം ഭാഷയിൽ ബൈബിൾ വായിക്കാൻ കഴിയും എന്ന സന്തോഷത്തിലാണ് ടോംബുറയിലെ വിശ്വാസികൾ. ടോംബുറ-യാംബിയോ രൂപതയിലാണ് ബൈബിളിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്.

രൂപതയിലെ ആദ്യ ബിഷപ്പായിരുന്ന മോൺ. ജോസഫ് ഗാസിയുടെ ആറാം ചരമ വാർഷിക ദിനത്തിലാണ് ബൈബിൾ പ്രസിദ്ധീകരിച്ചത്. ദക്ഷിണ സുഡാനിലും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലും ആയി പസാൻഡെ ഭാഷ സംസാരിക്കുന്ന നാല് ദശലക്ഷത്തിലധികം വിശ്വാസികൾ ഉണ്ട്. ഇവർക്ക് തങ്ങളുടെ ഭാഷയിൽ തന്നെ ബൈബിൾ വായിക്കാനും പ്രാർത്ഥിക്കുവാനും കഴിയുന്നത് സന്തോഷം നൽകുന്ന കാര്യമാണ് എന്ന് ടോംബുറ-യാംബിയോ രൂപതയിലെ ബിഷപ്പ് എഡ്വേർഡോ ഹിബോറോ വെളിപ്പെടുത്തി.

ടോംബുറ-യാംബിയോ രൂപതയിലെ ഒരു സാധാരണക്കാരാണെന്ന നിലയിൽ ദൈവവചനം പഠിക്കുകയും പ്രഘോഷിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുവാൻ ഞങ്ങൾക്ക് ഇഷ്ടമാണ്. ഈ ഒരു ലക്ഷ്യത്തിലേക്കു എത്തുവാൻ വിശുദ്ധ ഗ്രന്ഥം കൂടുതൽ ആഴത്തിൽ പഠിക്കുവാൻ സ്വന്തം ഭാഷയിൽ ഉള്ള വിശുദ്ധ ഗ്രന്ഥം കൊടുത്താൽ സഹായകമാകും എന്ന് ബിഷപ്പ് ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.