വി. ഫൗസ്റ്റീനയെക്കുറിച്ചുള്ള സിനിമ ഒക്ടോബര്‍ 28-ന് പ്രദര്‍ശനത്തിനെത്തും

വി. ഫൗസ്റ്റീനയെക്കുറിച്ചുള്ള ഡോക്യുഡ്രാമ ആയ ‘ലവ് ആന്റ് മേഴ്‌സി’ ഒക്ടോബര്‍ 28-ന് അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തും. വിശ്വാസികള്‍ക്ക് ഇതുവരെ അറിഞ്ഞുകൂടാത്ത പല കാര്യങ്ങളും വി. ഫൗസ്റ്റീനയുടെ ജീവിതത്തെക്കുറിച്ച് ഈ ചിത്രം പറഞ്ഞുതരുമെന്നാണ് കരുതുന്നത്.

ഫൗസ്റ്റീനയുടെ ആത്മീയപിതാവ് ഫാ. മൈക്കലിന്റേതായി പുതുതായി കണ്ടെത്തിയ കത്തുകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിശുദ്ധയ്ക്ക് കിട്ടിയ ദര്‍ശനങ്ങളെ ശാസ്ത്രീയമായി കൂടി അപഗ്രഥിക്കാനും, കരുണയുടെ ഈശോയുടെ മുഖം ടൂറിനിലെ തിരുക്കച്ചയുമായി എങ്ങനെ മാച്ച് ചെയ്യുന്നുണ്ടെന്ന് വീശദികരിക്കാനും ഈ ചിത്രം ശ്രമിക്കുന്നുണ്ട്.

ഫൗസ്റ്റീനയുടെ സന്യാസജീവിതത്തിലേയ്ക്കുള്ള വിളിയും ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്ക് ഫൗസ്റ്റീന നല്കിയ സന്ദേശങ്ങളുടെ സ്വാധീനശേഷിയും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. വി. ഫൗസ്റ്റീനയെക്കുറിച്ചുള്ള പല പുതിയ അറിവുകളും ഇതുവഴി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.