ജീവിതത്തിനായുള്ള പോരാട്ടം ഒരിക്കലും ഉപേക്ഷിക്കപ്പെടാത്ത ഒരു യുദ്ധമാണെന്ന് അർജന്റീനയിലെ പ്രൊ ലൈഫ് പ്രവർത്തകർ

ജീവന്റെ സംരക്ഷണത്തിനായുള്ള പോരാട്ടം ഒരിക്കലും അവസാനിക്കാത്ത ഒരു യുദ്ധമായി തുടരും എന്ന് അർജന്റീനയിലെ പ്രൊ ലൈഫ് പ്രവർത്തകർ. അബോർഷൻ നിയമവിധേയമാക്കിയുള്ള സർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു പ്രൊ ലൈഫ് പ്രവർത്തകർ. ഡിസംബർ 30 -നാണ് അർജന്റീനയിൽ അബോർഷൻ നിയമവിധേയമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന സർവേയിലും മറ്റും അർജന്റീനയിലെ 93 % ആളുകളും അബോർഷൻ നിയമ വിധേയമാക്കുന്നതിനെ എതിർത്തിരുന്നു. ഇവിടുത്തെ കത്തോലിക്കാരിൽ നിന്നും മറ്റു മതസ്ഥരായ ആളുകളിൽ നിന്നും അബോർഷൻ നിയമവിധേയമാക്കുന്നതിനെ എതിർത്തിരുന്നു. ഇത്തരത്തിൽ ജനങളുടെ ഭാഗത്തു നിന്നുള്ള എതിർപ്പിനെ അവഗണിച്ചു കൊണ്ടാണ് നിയമം പാസാക്കിയത്. സംഭവം അർജന്റീനയെ ദുഃഖത്തിൽ ആക്കിയിരിക്കുകയാണെന്ന് പ്രൊ ലൈഫ് പ്രവർത്തകർ വെളിപ്പെടുത്തി.

“അർജന്റീനയിൽ ഞങ്ങൾ ഒരു തിരിച്ചടി നേരിടുന്നു, ജീവിതത്തിന്റെ പരാജയത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. പക്ഷെ ഞങ്ങൾ ഞങ്ങളുടെ ഉദ്യമത്തിൽ നിന്ന് പിന്നോട്ടില്ല. ജീവന്റെ സംരക്ഷണത്തിനായി പോരാടുക തന്നെ ചെയ്യും”- പ്രൊ ലൈഫ് പ്രവർത്തകർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.